വൈദ്യുത സുരക്ഷ സന്ദേശവുമായി
വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി
ദേശീയ വൈദ്യുത സുരക്ഷാ ദിനത്തിന്റെയും ദേശീയ ഇലക്ട്രിക്കല്‍ സുരക്ഷാ വാരാചരണത്തിന്റെയും ഭാഗമായി കെ.എസ്.ഇ.ബി.എലിന്റെ നേതൃത്വത്തില്‍ പാലക്കാട് ഗവ ബിഗ്ബസാര്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘വൈദ്യുത സുരക്ഷ-വിട്ടുവീഴ്ച ചെയ്യരുത്, ബുദ്ധിമാനായിരിക്കുക'(Electrical safety- Don’t Compromise, Be wise) എന്നതാണ് ഈ വര്‍ഷത്തെ വൈദ്യുത സുരക്ഷാ വാരാചരണം ക്യാമ്പയിന്‍ 2023 ന്റെ സന്ദേശം. വൈദ്യുതി സുരക്ഷാ ക്ലാസിന് സുല്‍ത്താന്‍പേട്ട ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ഡി സുധീഷ് നേതൃത്വം നല്‍കി.
പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വൈദ്യുത കരാറുകാരുടെ തൊഴിലാളികള്‍, കെ.എസ്.ഇ.ബി.എല്‍ ജീവനക്കാര്‍ എന്നിവര്‍ക്കിടയില്‍ സുരക്ഷിതത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയും വൈദ്യുത ഉപകരണങ്ങളും ഇന്‍സ്റ്റലേഷനുകളും കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷിതമല്ലാത്ത പ്രവര്‍ത്തനങ്ങളുടെ അപകടങ്ങളെക്കുറിച്ച് അവരെ കൂടുതല്‍ ബോധവാന്മാരാക്കുകയുമാണ് സുരക്ഷാ വാരാചരണത്തിന്റെ ലക്ഷ്യം. ജൂലൈ രണ്ട് വരെ വൈദ്യുതി സുരക്ഷാ വാരാചരണം തുടരും. പരിപാടിയില്‍ വിദ്യാലയത്തിലെ സ്‌കൂള്‍ ലേഖാ ഗോവിന്ദന്‍, സീനിയര്‍ അസിസ്റ്റന്റ് എസ്.കെ ദീപ, സബ് എന്‍ജിനീയര്‍ വി.വൈ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2