പന്നിയങ്ങര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ അനുവദിക്കില്ല.
പ്രതിഷേധം ശക്തമാക്കി ജനകീയവേദി.
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് ജൂലൈ ഒന്നു മുതൽ ടോൾ പിരിക്കുമെന്ന കരാർ കമ്പനി തീരുമാനത്തിനെതിരെ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിൽ പ്രതിഷേധ സമരം നടത്തി.
പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും സർവ്വീസ് റോഡ് ഉൾപ്പെടെയുള്ളവയുടെ നിർമാണം പൂർത്തിക്കണമെന്നും ദേശീയ പാതയിൽ ജീവൻ നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു.
ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജന. കൺവീനർ ജിജോ അറയ്ക്കൽ അധ്യക്ഷനായി.
പന്തലാംപാടം ജനകീയ കൂട്ടായ്മ പ്രതിനിധി പി.ജെ.ജോർസി, ജനകീയവേദി വൈസ് ചെയർമാൻ സുരേഷ് വേലായുധൻ, കൺവീനർ ഷിബു ജോൺ, സി.സി.സുരേന്ദ്രൻ, സി.കെ.അച്ചുതൻ, കെ.ശിവദാസ്, വി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
ടോൾ പിരിവ് ആരംഭിച്ചാൽ തടയുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2