അമേരിക്കയിലെ പെൻസിൽവാനിയ സർവ്വകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യ വിഭാഗം മേധാവിയായി തരൂർ അത്തിപ്പൊറ്റ സ്വദേശി ഡോ. ഭഗീരഥി മണി ചുമതലയേറ്റു

Share this News

അമേരിക്കയിലെ പെൻസിൽവാനിയ സർവ്വകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യ വിഭാഗം മേധാവിയായി തരൂർ അത്തിപ്പൊറ്റ സ്വദേശി ഡോ. ഭഗീരഥി മണി ചുമതലയേറ്റു

ജപ്പാനിലെ മുൻ ഇന്ത്യൻ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ അത്തിപ്പൊറ്റ എ.പി.എസ്. മണിയുടേയും പുഷ്‌കലയുടേയും മകളാണ്.
മുന്നൂറ് ഏക്കർ കാമ്പസും 4,500 അധ്യാപകരും 40,000 വിദ്യാർത്ഥികളുമുള്ള പെൻസിൽവാനിയ സർവ്വകലാശാല ഫിലാഡെൽഫിയ സംസ്ഥാനത്താണ്. നിലവിൽ ഇവിടെ അധ്യാപികയാണ് ഭഗീരഥി. വാഷിങ്ടണ്ണിലെ ജോർജ് ടൗൺ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ഇവർ ഡൽഹി ജെ.എൻ.യുവിൽ നിന്നാണ് ബിരുദാനന്ദരം ബിരുദം നേടിയത്. അമേരിക്കയിലെ സ്റ്റാൻഡോർഡ് സർവ്വകലാശാലയിൽ നിന്നാണ് പി.എച്ച്.ഡി. ഇവരുടെ ഭർത്താവ് മെക്‌സിക്കക്കാരകനായ ഡോ. മാരിയോ റൂയിസ് ഹോഫ്‌സ്ട്ര സർവ്വകലാശാലയിൽ ചരിത്രാധ്യാപകനാണ്. അമർ മണി റൂയിസാണ് മകൻ.
ഭഗീരഥിയുടെ സഹോദരൻ പരമേശ്വർ ടോക്യോയിൽ ഊർജ്ജ ഉപദേഷ്ഠാവാണ്. ജപ്പാൻകാരിയും ടക്കേഡ ഫാർമസ്യൂട്ടിക്കൽസ് സീനിയർ എക്‌സിക്യൂട്ടീവുമായ ടക്കാക്കോയാണ് ഭാര്യ. അമിതയാണ് മകൾ.
മൂന്നരപ്പതിറ്റാണ്ട് കാലത്തെ ജാപ്പനീസ് പ്രവാസത്തിനുശേഷം ഇവരുടെ പിതാവ് എ.പി.എസ്. മണി 2011ൽ ജന്മനാടായ അത്തിപ്പൊറ്റയിലേക്ക് ഭാര്യ പുഷ്‌കലക്കൊപ്പം മടങ്ങിയെത്തി സ്ഥിരതാമസമാക്കിയിരുന്നു. 1976 മുതൽ 2011 വരെ നീണ്ട പ്രവാസ ജീവിതത്തിൽ ജപ്പാനിലെ ഇന്ത്യൻ സംരംഭകരുടേയും ഇന്ത്യൻ സമൂഹത്തിന്റേയും നെടുംതൂണായിരുന്നു അദ്ദേഹം. 2008ൽ പ്രവാസി ഭാരതീയ സമ്മാൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അച്ഛൻ എ.എസ്. പരമേശ്വരയ്യർ 1954മുതൽ 15വർഷം തരൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വിനോഭ ഭാവയെ അത്തിപ്പൊറ്റയിൽ കൊണ്ടുവന്ന് ഭൂദാന പ്രസ്ഥാനത്തിന് തന്റെ മൂന്നേക്കർ ഭൂമി വിട്ടുകൊടുത്ത പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. മുത്തച്ഛൻ സുബ്രഹ്മണ്യൻ മാങ്ങോട്ടുകാവിലെ പൂജാരിയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


Share this News
error: Content is protected !!