
തിരുവനന്തപുരത്ത് നവവധു ഭർതൃവീട്ടിൽ തുങ്ങിമരിച്ച നിലയിൽ
നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പന്നിയോട് ആണ് സംഭവം.
തണ്ണിച്ചാന്‍കുഴി സ്വദേശി വിപിന്റെ ഭാര്യ സോന (22) യാണ് മരിച്ചത്. ഭര്‍ത്താവ് വിപിനാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ ആദ്യം കണ്ടെത്തിയത്. കെട്ടഴിച്ച് ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഞായറാഴ്ച രാത്രിയാണ് സംഭവം. 15 ദിവസം മുന്‍പായിരുന്നു ഇവരുടെ പ്രണയവിവാഹം നടന്നത്. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q

