62 ഗ്രാം MDMA യുമായി തൃശ്ശൂർ സ്വദേശികളായ ,യുവതിയും, യുവാവും പിടിയിൽ

Share this News

62 ഗ്രാം MDMA യുമായി തൃശ്ശൂർ സ്വദേശികളായ ,യുവതിയും, യുവാവും പിടിയിൽ

കസബ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ കസബ പോലീസ് സ്റ്റേഷന് സമീപം വെച്ച് താർ ജീപ്പിൽ കടത്തിയ മാരക മരുന്നായ 62 ഗ്രാം MDMA യുമായി 1. ഷമീന വയസ്സ് 31, D/O അബ്ദുൾ കരീം , എടവഴിക്കൽ വീട് , വളളി വട്ടം, മുകുന്ദപുരം താലൂക്ക്, തൃശ്ശൂർ 2.മുഹമ്മദ് റയിസ്, വയസ്സ് 31, S/O അഹമ്മദ്, അറക്കവീട്ടിൽ വീട്, എടശ്ശേരി .പി .ഒ, തളിക്കുളം എന്നിവർ പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതിഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. യുവാക്കൾക്കിടയിൽ M അറിയപ്പെടുന്ന MDMA യുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനാൽ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പട്ടാമ്പി, ഒറ്റപ്പാലം , ആലത്തൂർ , കോങ്ങാട്, മങ്കര എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മാരക മയക്കുമരുന്നായ MDMA പിടികൂടിയിരുന്നു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി. ഷാഹുൽ ഹമീദ് IPS, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ രാജേഷ് .സി.കെ. യുടെ നേതൃത്വത്തിലുള്ള കസബ പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q


Share this News
error: Content is protected !!