
നെല്ലിയാമ്പതിയില്‍ മഴ തുടരുന്നു.
മരം വീണും, വൈദ്യുതി തടസ്സപ്പെട്ടും
പ്രദേശവാസികള്‍ ദുരിതത്തില്‍

മൂന്നു ദിവസമായി ശക്തമായ മഴ തുടരുന്ന നെല്ലിയാമ്പതിയില്‍ ജനജീവിതം ദുസ്സഹമായി മാറി. നെല്ലിയാമ്പതിക്കാരുടെ പ്രധാന ആശ്രയമായ പോത്തുണ്ടി-കൈകാട്ടി ചുരം പാതയില്‍ മൂന്നിടത്ത് മരം വീണ് ഗതാഗതം മുടങ്ങി. കൊല്ലങ്കോട് നിന്നുള്ള അഗ്നി രക്ഷാസേനയെത്തിയാണ് വീണ മരങ്ങള്‍ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. കൈകാട്ടി കാരപ്പാറ പാതയില്‍ കരടയില്‍ വീണ ആല്‍മരം പൂര്‍ണ്ണമായും മുറിച്ചു മാറ്റാത്തതിനാല്‍ ഇതുവഴി ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചിട്ടില്ല. നെല്ലിയാമ്പതിയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് ലില്ലിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
കനത്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണും, കൊമ്പുകള്‍ പൊട്ടിയും വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. കാരപ്പാറയിലേക്ക് മുടങ്ങിയ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിക്കാനായിട്ടില്ല. നെല്ലിയാമ്പതിയിലേക്ക് വൈദ്യുതിയെത്തിക്കുന്ന കൊല്ലങ്കോട് നിന്നുള്ള ലൈനിലും മരങ്ങള്‍ വീണ് പൂര്‍ണ്ണമായും വൈദ്യുതി മുടങ്ങിയിരുന്നു. ഇത് വ്യാഴാഴ്ച വൈകീട്ടോടെ പുനസ്ഥാപിച്ചു.
വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ നെല്ലിയാമ്പതിയിലെ മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാത്തതിനാല്‍ ഇന്റര്‍നെറ്റ് സൗകര്യം തടസ്സപ്പെട്ട നിലയിലാണ്.
നെല്ലിയാമ്പതിയിലെ ചെറുതോടുകളും, നൂറടിപ്പുഴ, കാരപ്പാറ തുടങ്ങിയവ നിറഞ്ഞൊഴുകുകയാണ് വ്യാഴാഴ്ച നെല്ലിയാമ്പതിയില്‍ 130 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q

