
മാലിന്യ സംസ്കരണ യൂണിറ്റ് പേരിൽ മാത്രം.

നെന്മാറ പഞ്ചായത്തിന്റെ വക്കാവ് മാലിന്യ സംസ്കരണ യൂണിറ്റ് പേരിൽ മാത്രം ഒതുങ്ങുന്നതായി പരാതി. പഞ്ചായത്ത് വാഹനങ്ങളിൽ കൊണ്ടുതള്ളുന്ന മാലിന്യം വേർതിരിക്കാതെയും, സംസ്കരണം നടത്താതെയും ബ്രഹ്മപുരത്ത് ഉണ്ടായതിനു സമാനമായ രീതിയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. വക്കാവ് നിവാസികൾ വർഷങ്ങളായി നേരിടുന്ന മാലിന്യ പ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരമായില്ല.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്ത സംസ്കരണ യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിൽ ആയിട്ട് മാസങ്ങളായി. നെന്മാറ- വല്ലങ്ങി ടൗൺ മേഖലയിലെ സകലമാന മാലിന്യവും നിക്ഷേപിക്കപ്പെടുന്ന സംസ്കരണ യൂണിറ്റ് പരിസരത്തെ കാഴ്ച അതിദാനിയമാണ്.
യന്ത്ര തകരാർ കാരണം ഭക്ഷണ വിശിഷ്ടങ്ങൾ ശേഖരിക്കുന്നത് നിർത്തിയിരിക്കുകയാണ്. പ്രശ്നത്തിൽ ഇടപെടാൻ ടൗണിലെ വ്യാപാരികളും, മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിച്ചിരുന്നു.
ദുർഗന്ധം വമിക്കുന്ന യൂണിറ്റിൽ പ്ലാസ്റ്റിക് മാലിനിയും വേർതിരിക്കാപെടാതെ കിടക്കുകയാണ്. മഴക്കാലമായതോടെ മാലിന്യ കൂമ്പാരത്തിന് മുകളിലൂടെ കുത്തിയൊലിച്ചിറങ്ങുന്ന ജലം പ്രദേശമാകെ ദുർഗന്ധം പരത്തുന്ന അവസ്ഥയിലാണ് ഇപ്പോൾ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/BnslVn1ufOlJefmbZaLAg0

