
മംഗലംഡാം പോലീസ് സ്റ്റേഷനിലെ സി.പി.ഒ സുഭാഷ് മരിച്ചു
മംഗലംഡാം പോലീസ് സ്റ്റേഷനിലെ CPO സുഭാഷ് (40) അന്തരിച്ചു. കണ്ണാറ ആൽപ്പാറ കളപുരയിൽ സുഭാഷ് രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. മംഗലംഡാം , വടക്കഞ്ചേരി , ഒറ്റപ്പാലം എന്നീ സ്റ്റേഷനുകളിൽ 13 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട് . വടക്കഞ്ചേരി സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും. 2.30 മുതൽ 3.30 വരെയാണ് പൊതുദർശനത്തിന് വെക്കുക. എസ്പി ആർ .ആനന്ദ് ഐ പി എസ് , ആലത്തൂർ ഡിവൈഎസ്പി അശോക് ആർ, വടക്കഞ്ചേരി എസ് എച്ച് ഒ ബെന്നി.കെ.പി ,വടക്കഞ്ചേരി എസ് ഐ ജീഷ് മോൻ വർഗ്ഗീസ് ,മംഗലംഡാം ഐ എസ് എച്ച് ഒ ഷബീർ എസ് , മംഗലംഡാം എസ്ഐ ജെമേജ് ജെ, സി ഐ പാലക്കാട് ജില്ലയിലെ മറ്റു സ്റ്റേഷനിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥന്മാരും പൊതുദർശനത്തിൽ പങ്കെടുത്തു.
ഭാര്യ: നീതു
മക്കൾ: അമല, മഹാലക്ഷ്മി
അച്ഛൻ : ഷൺമുഖ സുന്ദരൻ
അമ്മ: നിർമ്മല
പ്രാദേശിക വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q

