ആനക്കൊമ്പിൽ തീർത്ത ദശാവതാര വിഗ്രഹങ്ങൾഅച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു

Share this News

ആനക്കൊമ്പിൽ തീർത്ത ദശാവതാര വിഗ്രഹങ്ങൾ
അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു പാലക്കാട് • പതിറ്റാണ്ടുകൾ പഴക്കമുള്ള,
ആനക്കൊമ്പിൽ തീർത്ത ദശാവതാര
വിഗ്രഹങ്ങൾ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ
അച്ഛനെയും മകനെയും വനംവകുപ്പു ഫ്ലയിങ്
സ്ക്വാഡ് അറസ്റ്റ് ചെയ്തു. കൊപ്പം വിളയൂർ
പടിഞ്ഞാറേ വളപ്പിൽ രാമചന്ദ്രൻ (64), മകൻ
പത്മരാജൻ (36) എന്നിവരാണ് അറസ്റ്റിലായത്.
ആനക്കൊമ്പിൽ തീർത്ത ചെറിയ 10
വിഗ്രഹങ്ങളാണ് ഇവരുടെ
കൈവശമുണ്ടായിരുന്നത്. വർഷങ്ങൾക്കു മുൻപ് ഒരു മനയിൽ നിന്നു
വാങ്ങിയതാണെന്നാണു പ്രതികൾ പറയുന്നത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ
പേരുള്ള ഏതാനും രേഖകളും ഇവർ
വനംവകുപ്പിനെ കാണിച്ചു. അതേസമയം,
ഇത്തരം ഉൽപന്നങ്ങൾ കൈവശം വയ്ക്കുന്നതും
വിൽപന നടത്തുന്നതും വന്യജീവി
നിയമപ്രകാരം കുറ്റകരമാണ്. ഡിഎഫ്ഒ
സി.പി.അനീഷിന്റെ നേതൃത്വത്തിലായിരുന്നു
അറസ്റ്റ്. ഒറ്റപ്പാലം റേഞ്ച് ഓഫിസർ ജിയാസ്
ജമാലുദ്ദീൻ കേസ് തുടരന്വേഷണം നടത്തും.


Share this News
error: Content is protected !!