Share this News
1978-1979 SSLC- BATCH
കൂട്ടായ്മയിൽ ഒരുമയോടെ പഴമ്പാലക്കോട് എസ് എം എം എച്ച് എസ് ലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനും,ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിനും സഹായമായി 28 കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നതിന്റെ ഉദ്ഘാടനം ബഹു.തരൂർ MLA P.P സുമോദ് നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ പ്രതിനിധി രാജേന്ദ്രൻ പി മംഗലത്ത് മൊബൈൽ ഫോൺ ബഹുമാനപ്പെട്ട തരൂർ പഞ്ചായത്ത് പ്രസിഡണ്ട് രമണി ടീച്ചർക്ക് കൈമാറി.പിടിഎ പ്രസിഡണ്ട് രാജേഷിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷക്കീർ , ബ്ലോക്ക് മെമ്പർ പുഷ്പലത, വാർഡ് മെമ്പർ ഉദയപ്രകാശ് , പൂർവ വിദ്യാർത്ഥി പ്രതിനിധി സദാശിവൻ, അധ്യാപകരായ അജയ്, ജയപ്രകാശ്, ജയകുമാർ,MPTA ലത,മുൻ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാസുവേട്ടൻ എന്നിവർ സംസാരിച്ചു.
Share this News