അന്തർജില്ല വേട്ട മൃഗ സംഘം പിടിയിൽ.
നെന്മാറ : നെല്ലിയാമ്പതി വനം റേഞ്ചിൽ പെട്ട പോത്തുണ്ടി സെക്ഷനിലെ തളിപ്പാടത്തു നിന്നും ജൂൺ 11ന് മാംസം എടുത്ത് തലയും ആന്തരിക അവയവങ്ങളും ഉപേക്ഷിച്ച നിലയിൽ മ്ലാവിന്റെ ജഡം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
നിലമ്പൂർ ചോക്കാട് കരുവാരക്കുണ്ട് എന്നീ ഭാഗങ്ങളിൽ നിന്ന് നാടൻ തോക്ക് കാട്ടിറച്ചി, വന്യ മൃഗങ്ങളുടെ മാംസം കടത്താൻ ഉപയോഗിച്ച ടവേര കാർ, പൾസർ മോട്ടോർസൈക്കിൾ എന്നിവ സഹിതം പ്രതികളെ പിടികൂടിയത്. കേസിൽ ആറോളം പ്രതികളാണുള്ളത്. പ്രധാന പ്രതികളായ ചോക്കാട് കല്ലൻ കുന്നേൽ വീട്ടിൽ പോക്കർ മകൻ റസ്സൽ(47), കരുവാരകുണ്ട് ചിറ്റങ്ങാടൻ ഹൗസ് മുഹമ്മദിന്റെ മകൻ ജംഷീർ എന്ന കുഞ്ഞിപ്പ (33) എന്നിവരെ നാടൻ തോക്ക് കാട്ടിറച്ചി സഹിതം നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശിവപ്രസാദിന്റെയും നെല്ലിയാമ്പതി വനം റേഞ്ച് ഓഫീസർ കൃഷ്ണദാസ്, സെക്ഷൻ ഫോറസ്റ്റർ സജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടി അറസ്റ്റ് ചെയ്തത്. ഈ കേസിൽ പിടികൂടാനുള്ള കരുവാരകുണ്ട് സ്വദേശികളും പ്രധാന പ്രതികളുമായ ഉമ്മർ, മന്നാൻ, സഹദ്, എന്നിവർ ഒളിവിലാണ്. മറ്റൊരു പ്രതിയായ ഷാഫി. പൂക്കോട്ടുപാടം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
പാലക്കാട്, മലപ്പുറം, വയനാട്. തുടങ്ങി വനമേഖലകൾ ഉള്ള ജില്ലകളിൽ സ്ഥിരമായി വന്യമൃഗ വേട്ട നടത്തി മാംസം വിൽക്കുന്ന സംഘമാണെന്ന് വനം അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസവും ഇവർ വയനാട് പുൽപ്പള്ളിയിൽ നിന്ന് വേട്ട നടത്തി മാംസം വീട്ടിൽ സൂക്ഷിച്ചത് വനംവകുപ്പ് പിടിച്ചെടുത്തു. വനംവകുപ്പിന് കിട്ടിയ വിവരത്തെ തുടർന്ന് അന്വേഷണത്തിനായി ഇവരുടെ വീട്ടിൽ ചെന്ന് വീട് പരിശോധനയ്ക്കിടെയാണ് കഴിഞ്ഞദിവസം വേട്ട നടത്തിയ കാട്ടു മൃഗത്തിന്റെ മാംസവും തൊണ്ടിയായി ലഭിച്ചത്.
കാട്ടുമൃഗങ്ങൾ സ്ഥിരമായി ഇറങ്ങാറുള്ള വനമേഖലയോട് ചേർന്ന് റബ്ബർ, കാപ്പി തോട്ടങ്ങളിൽ ജോലിക്കെത്തി സംഘത്തിന് നൽകുന്ന വിവരത്തെ അടിസ്ഥാനമാക്കിയാണ് രാത്രി സമയങ്ങളിൽ വേട്ടയാടി മാംസം അടങ്ങിയ പ്രധാന ഭാഗങ്ങൾ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോവുകയാണ് പതിവ്. രാത്രിയിൽ ഉള്ള വാഹന സഞ്ചാരത്തിൽ പോലീസിന്റെ യോ മറ്റോ പരിശോധന ഉണ്ടായാൽ സംഘത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ ഷാഫി തന്റെ തിരിച്ചറിയൽ കാർഡ് കാണിച്ച് വാഹന പരിശോധന ഒഴിവാക്കി പ്രതികളെ രക്ഷപ്പെടുത്തി കൊണ്ടുപോവുകയാണ് പതിവ്. പോത്തുണ്ടി സെക്ഷനിലെ തളിപ്പാടത്തിനടുത്ത് പോത്തുണ്ടി ഇടതുകര കനാലിന് മുകളിൽ വനമേഖലയിലാണ് 4 വയസ്സിനുമേൽ പ്രായമുള്ള ആൺ മ്ലാവിന്റെ കൊമ്പോടുകൂടിയ അറുത്തുമാറ്റിയ തലയും ആന്തരിക അവയവങ്ങളും മറ്റുമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. സി.സി
ടി.വി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു. മാൻ കൂട്ടം സ്ഥിരമായി സമീപത്തെ ജലസേചന കനാലിലും താഴെയുള്ള കുളത്തിലെയും വെള്ളം കുടിക്കാൻ കാട്ടിൽ നിന്നും വരുന്ന സ്ഥിരം വഴിക്ക് സമീപമാണ് ജഡാ അവശിഷ്ടങ്ങൾ കണ്ടത്.
അന്തർജില്ല വേട്ട മൃഗ സംഘം പിടിയിൽ.നെന്മാറ : നെല്ലിയാമ്പതി വനം റേഞ്ചിൽ പെട്ട പോത്തുണ്ടി സെക്ഷനിലെ തളിപ്പാടത്തു നിന്നും ജൂൺ 11ന് മാംസം എടുത്ത് തലയും ആന്തരിക അവയവങ്ങളും ഉപേക്ഷിച്ച നിലയിൽ മ്ലാവിന്റെ ജഡം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Share this News
Share this News