
അമേരിക്കയിലും മെസ്സി മാജിക്ക്; ഇന്റർ മയാമിക്ക് ആദ്യ കിരീടം
അമേരിക്കയിലും മെസ്സി മാജിക് തുടരുന്നു. മെസ്സിയുടെ മിന്നും പ്രകടനത്തിൽ ഇന്റർ മയാമി ചരിത്രത്തിൽ ആദ്യമായി ലീഗ്‌സ് കപ്പ് കിരീടം നേടി. നാഷ്വലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്റർ മയാമി കിരീടം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോൾ വീതമായിരുന്നു അടിച്ചിരുന്നത്. മെസ്സി ഇന്നും മയാമിക്ക് ആയി ഗോൾ നേടി. ഷൂട്ടൗട്ടിൽ 11-10നാണ് മയാമി വിജയിച്ചത്.ഇന്നത്തെ മത്സരത്തിൽ നാഷ്വലിനായിരുന്നു തുടക്കത്തിൽ മുൻതൂക്കമുണ്ടായിരുന്നത്. ആദ്യ 20 മിനിറ്റിൽ അവർ കളി നിയന്ത്രിച്ചു. 23-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ മാജിക് ഗോൾ ഇന്റർ മയാമിക്ക് പുതുജീവൻ നൽകി. മെസ്സി മയാമിയിൽ എത്തിയ ശേഷം തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഗോൾ നേടുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് മെസ്സി നേടിയത്. ആദ്യ പകുതിയിൽ മയാമി 1-0ന്റെ ലീഡ് നിലനിർത്തി. രണ്ടാ പകുതിയിൽ ആക്രമിച്ചു കളിച്ച നാഷ്വൽ 56-ാം മിനിറ്റിൽ സമനില കണ്ടെത്തി. കോർണർ കിക്കിൽ നിന്ന് ഫഫ പികോൽറ്റ് ആണ് അവർക്ക് സമനില ഗോൾ നൽകിയത്.
പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW

