വടക്കഞ്ചേരി എസ്എൻഡിപി യൂണിയൻവെട്ടിക്കൽ കുളമ്പ് ശാഖയുടെ 45 മത് വാർഷിക പൊതുയോഗം നടത്തി

Share this News

വടക്കഞ്ചേരി എസ്എൻഡിപി യൂണിയൻ
വെട്ടിക്കൽ കുളമ്പ് ശാഖയുടെ 45 മത് വാർഷിക പൊതുയോഗം നടത്തി

വടക്കഞ്ചേരി എസ്എൻഡിപി യൂണിയൻ,2672 നമ്പർ വെട്ടിക്കൽ കുളമ്പ് ശാഖയുടെ 45 മത് വാർഷിക പൊതുയോഗം ശാഖാ ഹാളിൽ എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീജേഷ് കെ എസ് ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് കെഎം പ്രഭാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ സെക്രട്ടറി മോഹൻദാസ് സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി അനുഗ്രഹ പ്രഭാഷണം നടത്തി, ശാഖാങ്ങളായ 105 ഓളം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം നടത്തി. ശാഖ വനിതാ സംഘം രൂപീകരിച്ചു,ഒടുവിൽ ശാഖ വൈസ് പ്രസിഡന്റ് പിഡി സജി കൃതജ്ഞത രേഖപ്പെടുത്തി യോഗം പിരിച്ചുവിട്ടു.

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!