69-ാം മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Share this News

69-ാം മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്.
28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്.
ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഹോം ആണ് മികച്ച മലയാള ചിത്രം. മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹനെ മികച്ച പുതുമുഖ സംവിധായകനായി തിരഞ്ഞെടുത്തു. ആവാസ വ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രം.
സ്‌മൈല്‍ പ്ലീസ് എന്ന ചിത്രത്തിന് ബക്വല്‍ മതിയാനിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഇതേ വിഭാഗത്തിലുള്ള മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി.


പ്രധാന പുരസ്‌കാരങ്ങൾ :

മികച്ച സംഗീത സംവിധായകൻ- ദേവി ശ്രീ പ്രസാദ് – പുഷ്പ
മികച്ച പശ്ചാത്തല സംഗീതം – എം എം കീരവാണി
മികച്ച ഓഡിയോഗ്രഫി – ചവിട്ട്
മികച്ച തിരക്കഥ – നായാട്ട് – ഷാഹി കബിർ
മികച്ച ഗായിക – ശ്രേയ ഘോഷാൽ
മികച്ച സഹനടി – പല്ലവി ജോഷി
മികച്ച നവാഗത സംവിധായകൻ – വിഷ്ണു മോഹൻ ( ചിത്രം മേപ്പടിയാൻ )
മികച്ച സംവിധായകൻ – നിഖിൽ മഹാജൻ – ഗോദാവരി
മികച്ച നോൺ ഫീച്ചർ ചിത്രം – ഗർവാലി, ഏക് ഥാ ഗാവോ
മികച്ച ഹിന്ദി ചിത്രം – സർദാർ ഉദ്ദം
മികച്ച കന്നഡ ചിത്രം – 777 ചാർലി
മികച്ച സഹനടൻ- പങ്കജ് തൃപാഠി
മികച്ച സഹനടി- പല്ലവി ജോഷി
മികച്ച ദേശീയോദ്ഗ്രഥന ചിത്രം – കശ്മീർ ഫയൽസ്
മികച്ച മലയാള ചിത്രം- ഹോം
മികച്ച തമിഴ് ചിത്രം- കടൈസി വ്യവസായി
സ്‌പെഷ്യൽ ജ്യൂറി പുരസ്‌കാരം- ഷേർഷാ
മികച്ച എഡിറ്റർ- സഞ്ജയ് ലീല ഭൻസാലി
ജനപ്രിയ ചിത്രം – ആർആർആർ
മികച്ച സംഘട്ടന സംവിധാനം, ഛായാഗ്രഹണം, സ്‌പെഷ്യൽ എഫക്ട്‌സ്- ആർആർആർ

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!