Share this News

പണമടയ്ക്കാൻ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിൽ യു.പി.ഐ പേയ്മെന്റ് സംവിധാനം
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി യു.പി.ഐ സംവിധാനം ഏർപ്പെടുത്തി ഗ്രാമപഞ്ചായത്ത് അധികൃതർ. ഓഫീസിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്കുള്ള ഫീസ് ഗൂഗിൾ പേ സംവിധാനത്തിലൂടെയും ഡെബിറ്റ് കാർഡ് സ്വൈപ്പ് ചെയ്തും അടയ്ക്കാനാകും. പൊതുജനങ്ങൾ അടയ്ക്കുന്ന ഈ പണം തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാകും എത്തുക.
യു.പി.ഐ പേയ്മെന്റ് സംവിധാനം തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വികസനകാര്യ കമ്മിറ്റി അധ്യക്ഷൻ എം. രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണദാസ്, മറ്റ് മെമ്പർമാർ , ഉദ്യോഗസ്ഥർ എന്നിവർ പങ്കടുത്തു.
പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News