
നെന്മാറ N SS കോളേജിലെ 1989-91 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കാഴ്ചയുടെ
5-ാം വാർഷികവും, ഉന്നത വിജയം നേടിയ കുടുംബാംഗങ്ങളുടെ
മക്കളുടെ അനുമോദന യോഗവും നടത്തി
നെന്മാറ N SS കോളേജ് 1989-91 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കാഴ്ചയുടെ 5-ാം വാർഷികവും, ഉന്നത വിജയം നേടിയ കുടുംബാംഗങ്ങളുടെ
മക്കളുടെ അനുമോദന യോഗവും വടക്കഞ്ചേരിയിൽ EMS മെമ്മോറിയൽ ഹാളിൽ വെച്ച് നടന്നു.

കുടുംബ സംഗമം വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. കാഴ്ചയുടെ അമരക്കാരനായ ഭവദാസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ NSS കോളേജ് മുൻ പ്രിൻസിപ്പാൾ Dr. ലീല ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി.

പ്രിൻസിപ്പാൾ ഗിരിജ രവീന്ദ്രൻ , ചിറ്റൂർ DYSP സുന്ദരൻ, ആലത്തൂർ DYSP K.അശോകൻ , പ്രൊഫസർ ഗോപിനാഥ് , ജയൻ മാത്തൂർ, രമേഷ് കെ. സജിത്ത് മുതലമട ,ശിവകുമാർ ചെന്നൈ ദിനേഷ് ബാംഗളൂർ, ജനേഷ് കോട്ടയം എന്നിവർ ആശംസാ പ്രസംഗം നടത്തി. സലിം നെന്മാറ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുസ്തഫ എരിമയൂർ നന്ദി പറഞ്ഞു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fol3oLDp5EWEojcOdychnW

