
വണ്ടാഴി ഗ്രാമ പഞ്ചായത്ത് സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023
വണ്ടാഴി ഗ്രാമ പഞ്ചായത്തിന്റെ നിലവിലെ വോട്ടർ പട്ടികയിൽ പേരില്ലാത്ത കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത 01.01.2023 നോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.
കൂടാതെ വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിനും സെപ്തംബർ 8 മുതൽ സെപ്തംബർ 23 വൈകിട്ട് 5.00 മണി വരെ അവസരമുണ്ടായിരിക്കുന് താണ്.
കരട് വോട്ടർ പട്ടിക സെപ്തംബർ 8 ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രസിദ്ധീകരിക്കുന്നതാണ്. വോട്ടർ പട്ടിക പരിശോധിക്കുന്നതിനും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും https://www.sec.kerala.gov.in/ എന്ന വെബ്സറ്റ് സന്ദർശിക്കുക.
കൂടാതെ അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പടെയുള്ള സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ വഴിയും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ആക്ഷേപങ്ങൾ സമർപ്പിക്കുന്നവർ ഫോറം 5 ൽ അപേക്ഷ അപേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തി അനുബന്ധ
രേഖകളോടൊപ്പം നേരിട്ടോ ദൂതൻ മുഖേനയോ അല്ലെങ്കിൽ തപാൽ മാർഗ്ഗമോ പഞ്ചായത്ത്
ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം അനുബന്ധ രേഖകളായി പാസ്പോർട്ട് സൈസ് ഫോട്ടോ, ജനന തിയ്യതി മേൽ വിലാസം തെളിയിക്കുന്ന ഏതെങ്കിലും രേഖ (ഉദാ റേഷൻ കാർഡ് , ജനന സർട്ടിഫിക്കറ്റ് സ്കൂൾ സർട്ടിഫിക്കറ്റ് വിവാഹ സർട്ടിഫിക്കറ്റ്/ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുമ്പോൾ അപേക്ഷകന് ലഭിക്കുന്ന ഹിയറിംഗ് നോട്ടീസ് തീയ്യതിയിൽ തന്നെ അനുബന്ധ രേഖകൾ സഹിതം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേർന്ന് നടപടി ക്രമങ്ങൾ പൂർത്തീകരിക്കണം.
അപേക്ഷ ആക്ഷേപത്തിൻമേൽ സ്വീകരിക്കുന്ന നടപടികൾക്കെതിരെ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അപേക്ഷകന് 15 ദിവസത്തിനകം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാവുന്നതാണ് എന്ന് വണ്ടാഴി ഗ്രാമ പഞ്ചായത്ത്
ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ & സെക്രട്ടറി അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fol3oLDp5EWEojcOdychnW


