ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം; 41 വര്‍ഷത്തിനു ശേഷം അശ്വാഭ്യാസത്തില്‍ സുവര്‍ണ നേട്ടം കൈവരിച്ച് ഇന്ത്യ

Share this News

ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം; 41 വര്‍ഷത്തിനു ശേഷം അശ്വാഭ്യാസത്തില്‍ സുവര്‍ണ നേട്ടം കൈവരിച്ച് ഇന്ത്യ

വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്വര്‍ണം സ്വന്തമാക്കി മെഡൽപട്ടികയിൽ ആറാമതെത്തിയിരിക്കുകയാണ് ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ ഹാങ്ചോവിലെ മൂന്നാം സ്വർണം നേടിയത്.
ടീം ഇനത്തിൽ സുദിപ്തി ഹജേല, ദിവ്യാകൃതി സിങ്, ഹൃദയ് വിപുൽ ഛെദ്ദ, അനുഷ് അഗര്‍വല്ല എന്നിവരാണ് അശ്വാഭ്യാസത്തിൽ വിജയിച്ചത്. ടീം ഇനത്തില്‍ 209.205 പോയന്‍റ് നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 204.88 പോയന്‍റ് നേടിയ ചൈന വെള്ളിയും 204.852 പോയന്‍റ് നേടിയ ഹോങ്‌കോംഗ് വെങ്കലവും നേടി.
41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ ഈ ചരിത്ര നേട്ടം. 1982നു ശേഷം ആദ്യമായാണ് ഇന്ത്യ ഈ ഇനത്തില്‍ വീണ്ടും സ്വര്‍ണം നേടുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!