വിപിൻ ശിവനും കുടുംബത്തിനും ആശ്വാസം

Share this News

വിപിൻ ശിവനും കുടുംബത്തിനും ആശ്വാസം;
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ തൃശ്ശൂർ- പാലക്കാട് സെന്റർ യൂത്ത് യൂണിയന്റെ കീഴിൽ കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡ് വാൽക്കുളമ്പിൽ വിപിൻ ശിവനും കുടുംബത്തിനും പുതിയ ഭവനം നിർമ്മിച്ചു നൽകി.ഭവനത്തിന്റെ ഉദ്ഘാടനം സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ ഡോ. തോമസ് എബ്രഹാം തിരുമേനി ഉദ്ഘാടനം ചെയ്തു.സഭാ സെക്രട്ടറി റവ എബ്രഹാം ജോർജ് അധ്യക്ഷത വഹിച്ചു. റവ സാം മാത്യു, റവ അനീഷ് മാത്യു, റവ ജോഷി എം ജേക്കബ്,റവ ആർ പി ബാബു,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി രാധാകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് മെമ്പർ അനിതാ പോൾസൻ എന്നിവർ പ്രസംഗിച്ചു.വാർഡ് മെമ്പർ കെ കെ പൗലോസ് കടന്നുവന്നവർക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


Share this News
error: Content is protected !!