കൂട്ടായ്മക്ക് കണിയമംഗലം- പുത്തൻകുളമ്പ് നിവാസികളുടെ സ്നേഹാദരം

Share this News

‘നമ്മുടെ മംഗലംഡാം കൂട്ടായ്മക്ക്’ കണിയമംഗലം- പുത്തൻകുളമ്പ് നിവാസികളുടെ സ്നേഹാദരം

കിഴക്കഞ്ചേരി: കണിയമംഗലം പുത്തൻകുളമ്പ് കോളനിയിലെ ചില കുടുംബങ്ങൾ പ്രതിസന്ധിയിലായപ്പോൾ
‘നമ്മുടെ മംഗലംഡാം കൂട്ടായ്മ’
അവരെ വേണ്ടുന്ന സഹായങ്ങൾ നൽകി ചേർത്ത് പിടിച്ചതിനായിരുന്നു സ്നേഹാദരം.

കിഴക്കഞ്ചേരി മുൻ പഞ്ചായത്ത് പ്രസിഡന്റും, നിലവിൽ വടക്കഞ്ചേരി സിപിഎം ഏരിയ സെക്രട്ടറിയുമായ കെ.ബാലൻ ഉപഹാരങ്ങൾ കൈമാറി.
കൂട്ടായ്മ ഭാരവാഹി മുഹമ്മദ് അലി കൂട്ടായ്മ ഭരവാഹിയും എഴുത്തുകാരിയുമായ ദീപ മംഗലംഡാം എന്നിവർ കൂട്ടായ്മക്ക് വേണ്ടി ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ വാർഡ് മെമ്പർ സുനിത നാരായണൻ സ്വാഗതപ്രസംഗം പറഞ്ഞു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
സഹദേവൻ നന്ദി പറഞ്ഞു.

പഞ്ചായത്ത് മെമ്പറുടെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സഹായങ്ങൾ ആവശ്യപ്പെട്ടു കൂട്ടായ്മയെ സമീപിക്കുകയായിരുന്നു.
തുടർന്ന് കൂട്ടായ്മ ആ ഉത്തരവാദിത്തം മുഹമ്മദ് അലിയെ ഏൽപ്പിക്കുകയും അങ്ങിനെ പ്രദേശ വാസികളുടെയും,ജനപ്രതിനിധികളുടെയും സഹായത്തോട് കൂടി പ്രതിസന്ധിയിൽ ആയിരിക്കുന്ന അഞ്ചോളം കുടുംബങ്ങളെ ചികിത്സ ധനസഹായവും മറ്റും നൽകി സഹായിക്കുകയുമായിരുന്നു.


Share this News
error: Content is protected !!