
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ വനം വകുപ്പ് ആലത്തൂർ റെയിഞ്ചിന്റെ മംഗലം ഡാം ഫോറെസ്റ്റ് സ്റ്റേഷന്റെയും തളികക്കല്ല് AVSS ന്റെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ വനം വകുപ്പ് ആലത്തൂർ റെയിഞ്ചിന്റെ മംഗലം ഡാം ഫോറെസ്റ്റ് സ്റ്റേഷന്റെയും തളികക്കല്ല് AVSS ന്റെയും നേതൃത്വത്തിൽ വണ്ടാഴി ഗ്രാമപഞ്ചായത്ത്,CLSL നെന്മാറ,വടക്കഞ്ചേരി IHRD Applied Science കോളേജ് എന്നിവരുടെ സഹകരണത്തോടെ കടപ്പാറയിലുള്ള ആലിങ്കൽ വെള്ളച്ചാട്ടത്തിന്റെയും തിപ്പലിക്കയം തോടിന്റെയും വനഭാഗത്തിന്റെയും പരിസരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെ എടുത്ത് പ്രദേശം ശുചീകരിച്ചു. പരിപാടി വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൽ രമേഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റെയിഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ. എ മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. എച്ച് സെയ്‌താലിക്കുട്ടി അധ്യക്ഷത വഹിച്ചു വണ്ടാഴി ഗ്രാമ പഞ്ചായത്ത് 19-ആം വാർഡ് അംഗം എ. വിനു,IHRD കോളേജ് NSS കോർഡിനേറ്റർ സുബി AVSS സെക്രട്ടറി&BFO വി. വിനീത്, AVSS പ്രസിഡന്റ് നാരായണൻ,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. മംഗലം ഡാം ഫോറെസ്റ്റ് സ്റ്റേഷൻ BFOമാരായ പി. കെ മഞ്ജു , സരിത നീതു IHRD കോളേജ് NSS അംഗങ്ങൾ അധ്യാപകർ, AVSS അംഗങ്ങൾ എന്നിവരും സംബന്ധിച്ചു.14-ആം വാർഡ് മെമ്പർ ബീന ഷാജി നന്ദി പറഞ്ഞു. പരിപാടിയിൽ പ്രകൃതി സംരക്ഷണ സത്യപ്രതിജ്ഞ എടുത്തു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW

