കേരളം ഭരിയ്ക്കുന്നത് കൊള്ള സംഘമെന്ന് സുരേഷ് വേലായുധൻ; യു.ഡി.എഫ് ആലത്തൂർ നിയോജക മണ്ഡലം നേതൃയോഗം എരിമയൂരിൽ നടന്നു.

Share this News

കേരളം ഭരിയ്ക്കുന്നത് കൊള്ള സംഘമെന്ന് സുരേഷ് വേലായുധൻ; യു.ഡി.എഫ് ആലത്തൂർ നിയോജക മണ്ഡലം നേതൃയോഗം എരിമയൂരിൽ നടന്നു.

കേരളത്തെ കട്ട് മുടിപ്പിച്ച കൊള്ളസംഘമാണ് കേരളം ഭരിയ്ക്കുന്നതെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് വേലായുധൻ.
മാസപ്പടിയും ധൂർത്തും വിലക്കയറ്റവും അഴിമതിയും മൂലം ഇടതുഭരണം ചീഞ്ഞു നാറുകയാണ്. ഭരണം ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് ഒരു കുടുംബത്തിന് വേണ്ടിയാണ് എന്ന് ആ മുന്നണിയ്ക്കകത്ത് തന്നെ സംസാരമുണ്ട്.
കർഷകരെ വഞ്ചിച്ചും -ഉന്നത വിദ്യാഭ്യാസമേഖലയെ നശിപ്പിച്ചും നികുതിഭാരവും വിലക്കയറ്റവും അടിച്ചേൽപ്പിച്ചും ജനജീവിതം ദുസ്സഹമാക്കിയും മുന്നോട്ട് പോകുന്ന പിണറായി സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹത നഷ്ടപ്പെട്ടിരിയ്ക്കുന്നു.
ഈ ദുർഭരണത്തിനെതിരായി അതിശക്തമായ പോരാട്ടങ്ങൾക്കും ജനങ്ങളെ അണിനിരത്തിയുള്ള പ്രചണ്ഡമായ പ്രചാരണപ്രവർത്തനങ്ങൾക്കും യുഡിഎഫ് നേതൃത്വം നൽകും.
യുഡിഎഫ് ആലത്തൂർ നിയോജക മണ്ഡലം നേതൃയോഗം എരിമയൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ആലത്തൂർ നിയോജകമണ്ഡലം ചെയർമാൻ വി.കനകാംബരൻ അദ്ധ്യക്ഷനായിരുന്നു.
കൺവീനർ എം.എ.അബ്ദുൾ ജബ്ബാർ മാസ്റ്റർ, ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി മോഹനൻ കാട്ടാശ്ശേരി, കെഡിപി ജില്ലാ പ്രസിഡന്റ് വേണു കോങ്ങോട്ട്, കേരള കോൺഗ്രസ് നേതാവ് വി.എ.ബെന്നി, ജെയ്സൺ,
കോൺഗ്രസ് ബ്ലോക് പ്രസിഡന്റുമാരായ പുല്ലൂപ്പാറ രാമകൃഷ്ണൻ, കെ.വി.കണ്ണൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് മുരളീധരൻ, മുസ്ലീം ലീഗ് നേതാവ് എ.പി.അഹമ്മദ് സാലി, മണ്ഡലം പ്രസിഡന്റുമാരായ കെ.എസ്.ബോസ് കുഴൽമന്ദം, മുസ്തഫ തേങ്കുറുശ്ശി, ചെല്ലക്കുട്ടി മേലാർകോട്,ശശി വണ്ടാഴി, ചന്ദ്രൻ കിഴക്കഞ്ചേരി, ഉണ്ണികുമാരൻ കുനിശ്ശേരി,സോമൻ ആലത്തൂർ, ചെന്താമര എരിമയൂർ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം കൺവെൻഷനുകൾ ഉടൻ നടത്താനും ഒക്ടോബർ പത്തിനും പതിനഞ്ചിനും ഇടയിൽ മണ്ഡലം തലത്തിൽ പദയാത്രകൾ സംഘടിപ്പിയ്ക്കാനും ഒക്ടോബർ 18 ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വിജയിപ്പിയ്ക്കാനും യോഗം തീരുമാനിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!