കാത്തിരിപ്പിന് വിരാമം : വിജയ് ചിത്രം ലിയോ നാളെ റിലീസ്

Share this News

കാത്തിരിപ്പിന് വിരാമം : വിജയ് ചിത്രം ലിയോ നാളെ റിലീസ്

തമിഴ് സൂപ്പർതാരം ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ലിയോ നാളെ റിലീസ് ചെയ്യുന്നു. കൈതി,വിക്രം തുടങ്ങി തമിഴിലെ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

14 വർഷത്തിനു ശേഷം വിജയ് -തൃഷ താരജോഡി ബിഗ് സ്ക്രീനിൽ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ. വമ്പൻ താരനിരയാണ് ലോകേഷ് ലിയോയിൽ അണിനിരത്തിയിരിക്കുന്നത്. മലയാളത്തിൽ നിന്നുമുള്ള നടന്മാരുടെ സാന്നിധ്യം ഈ തമിഴ് ചിത്രത്തിൽ ഉണ്ട്. ബാബു ആന്റണി,മാത്യൂസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വളരെ ചുരുക്കം സിനിമകൾ കൊണ്ട് സിനിമാ ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ലോകേഷ് കനകരാജ്.കൈതി ചിത്രം പുറത്തിറങ്ങിയതോടെ എൽ സി യു എന്ന ബ്രാൻഡിലാണ് ലോകേഷ് ചിത്രങ്ങൾ അറിയപ്പെടുന്നത്. ഈ ഒരു ഗണത്തിൽ പെടുന്ന ചിത്രം കൂടിയാണ് ലിയോ.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കാത്തതിലുള്ള കടുത്ത നിരാശയിലുള്ള ആരാധകർ തന്റെ ഇഷ്ട നടന്റെ ചിത്രത്തിനായി ഏറെ പ്രതീക്ഷയിലും സന്തോഷത്തിലുമാണ്. ലിയോ കേരളത്തിൽ പ്രദർശിപ്പിക്കുക പ്രമുഖ നിർമ്മാതാക്കളായ ശ്രീ ഗോകുലം മൂവീസ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!