കേരളോത്സവം: കബഡി മത്സരത്തില്‍ അകത്തേത്തറ ഗ്രാമപഞ്ചായത്ത് ജേതാക്കള്‍

Share this News

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവം 2023 ന്റെ ഭാഗമായി നടന്ന ബ്ലോക്ക് തല കബഡി മത്സരത്തില്‍ അകത്തേത്തറ ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. കൊടുമ്പ് ഗവ പോളിടെക്നിക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടീം ക്യാപ്റ്റന്‍ സഞ്ജയിയുടെ നേതൃത്വത്തിലുള്ള അകത്തേത്തറ ഗ്രാമപഞ്ചായത്ത് ടീമാണ് വിജയിച്ചത്. ടീം ക്യാപ്റ്റന്‍ സുധീഷിന്റെ നേതൃത്വത്തിലുള്ള പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ടീം റണ്ണറപ്പായി. ടീമുകളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്കുതല കേരളോത്സവം ജനറല്‍ കണ്‍വീനര്‍ സദാശിവന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പരിചയപ്പെടുത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!