
ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ് അസോസിയേഷൻ (AKGSMA) സംസ്ഥാന പ്രസിഡന്റ് ജെസ്റ്റിൻ പാലത്രയുടെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾ തിരുവനന്തപുരം അനക്സ് 2 വിലെലയം ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആണ് സംഘടനക്ക് ധനമന്ത്രി ഈ ഉറപ്പ് നല്കിയത്.
സ്വർണ്ണ വ്യാപാര മേഖല അഭീമുഖീകരിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യാൻ AKGSMA എന്ന നമ്മുടെ സംഘടനയെയാണ് ധനമന്ത്രി ക്ഷണിച്ചത് എന്നതിൽ നിന്ന് തന്നെ സ്വർണ്ണ വ്യാപാരികളുടെ പ്രയാസങ്ങളും അതിനുള്ള പ്രതിവിധികളും ചർച്ച ചെയ്യാൻ കേരളത്തിലെ ആധികാരിക സംഘടന ജസ്റ്റിൻ പാലത്തറ നയിക്കുന്ന
AKGSMA മാത്രമാണെന്ന് മറ്റു കടലാസ് സംഘടനകൾക്കും ബോധ്യമായി.വിവിധ
ആവശ്യങ്ങൾ ചർച്ചയായതോടൊപ്പം സ്വർണ്ണ വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ അടങ്ങിയ നിവേദനം നേതാക്കൾ ധനമന്ത്രി കെ.എൻ ബാലഗോപാലിന് സമർപ്പിക്കുകയും ചെയ്തു.
ചർച്ചയിൽ ഇ-വെ. ബില്ലില്ലെ അപാകതകൾ, കേരളത്തിലേക്ക് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്ന കള്ളക്കടത്ത് സ്വർണ്ണം, ലോകത്ത് ഏതു തൊഴിലിനും കൂലി ഉണ്ടെന്നിരിക്കെ കോർപറേറ്റുകളുടെ സ്വർണ്ണത്തിന് മാത്രം o% പണിക്കൂലി എന്ന വാഗ്ദാനം, വില വർദ്ദനവുമൂലം വ്യാപാര രംഗത്തെ മാന്ദ്യം, പുതു തലമുറക്ക് സ്വർണാഭരണത്തോട് ഉള്ള വിരക്തി, കോർപറേറ്റുകളുടെ അന്തർ സംസ്ഥാന സ്വർണ്ണവിനിമയം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചർച്ചയായി.
Huid യും ഡിജിറ്റൽ വ്യാപാരവും മൂലം കച്ചവടം തൊണ്ണൂറു ശതമാനവും ബില്ലിങ്ങിലേക്ക് മാറി എന്നിട്ടും നികുതി വെട്ടിപ്പ് തുടരുന്നുണ്ടെങ്കിൽ കള്ളക്കടത്തായി ഒഴുകി എത്തുന്ന സ്വർണ്ണം ഏതുവഴിയിലാണ് വിനിമയം ചെയ്യപ്പെടുന്നത് എന്ന് മാത്രം കണ്ടെത്തിയാൽ മതി എന്നും ചർച്ചയിൽ
അഭിപ്രായങ്ങൾ ഉയർന്നു വന്നു.
സംഘത്തിൽ Akgsma സംസ്ഥാന പ്രസിഡന്റ് ജെസ്റ്റിൻ പാലത്ര, സംസ്ഥാന ആക്ടിങ് പ്രസിഡന്റ് KM. ജലീൽ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് PV തോമസ്, സംസ്ഥാന വർക്കിങ് ജനറൽ സെക്രട്ടറി മൊയ്‌ദു വരമംഗലത്ത്, സംസ്ഥാന ട്രഷറർ S രാധാകൃഷ്ണൻ, സംസ്ഥാന വർക്കിങ് സെക്രട്ടറി ജോയ് പഴേമടം, സംസ്ഥാന സമിതി അംഗം ശ്രീരാം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM

