സംതൃപ്ത കുടുംബജീവിതത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിന്റെ നിറവിൽ ബെന്നി വർഗീസും റെമി ബെന്നിയും

Share this News

സംതൃപ്ത കുടുംബജീവിതത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിന്റെ നിറവിൽ ബെന്നി വർഗീസും റെമി ബെന്നിയും

റിപ്പോർട്ട്:സച്ചിൻ നായർ

വടക്കഞ്ചേരി :ആദ്മീയ മൂല്യബോധങ്ങളും ബന്ധങ്ങളുടെ ചാരുതയാർന്ന ഇഴയെടുപ്പവും ജീവിതത്തിന്റെ ലാളിത്യവും ഉള്ള മാതൃകാ കുടുംബ ജീവിതത്തിന്റെ 25 വർഷങ്ങൾ പിന്നിടുകയാണ് അക്ഷരലോകത്തെ തിളക്കമായ ഈ ദമ്പതികൾ… ബെന്നി വർഗീസും, റെമി ബെന്നിയും. സൗഹൃദ വലയത്തിന്റെ ഇഴയെടുപ്പത്തിന്റെ സ്നേഹനിർബന്ധത്തിന് വഴങ്ങിയാണ് ലളിതമായ ഇന്നത്തെ ആഘോഷം.--കേരള കൗമുദി സ്റ്റാഫ് റിപ്പോർട്ടറായ ബെന്നിയെക്കാൾ അക്ഷരലോകത്ത് ഒട്ടും പിന്നിലല്ല മാധ്യമങ്ങളിലെ കോളമിസ്റ്റായ റെമിയും.ബെന്നി അന്വേഷണാത്മക വാർത്തകൾക്ക് പിന്നാലെയാണെങ്കിൽ റെമി മാധ്യമങ്ങളിൽ ലേഖനങ്ങളും പാചകക്കുറിപ്പുകളുമെഴുതി ശ്രദ്ധേയയാണ്.അക്ഷരങ്ങളോടുള്ള പ്രണയം ഇരുവരുടെയും ബന്ധത്തിന്റെ ഇഴയെടുപ്പം കൂട്ടിയിട്ടുണ്ടെന്ന് ഇരുവരും തുറന്നു സമ്മതിക്കുന്നു.-

-കോതമംഗലം ചെട്ടിയാംകുടിയിൽ സി വി വർഗീസിന്റെയും മറിയാമ്മയുടെയും മകനായ ബെന്നിയും കോതമംഗലം കീരിക്കാട്ട് ജോസഫ് വർഗീസിന്റെയും അച്ചാമ്മയുടെയും മകളായ റെമിയുടെയും വിവാഹം കോതമംഗലം ബേസനിയ പള്ളിയിൽ 15/09/1996 ലാണ് നടന്നത്. രണ്ട് മക്കൾ. സാൻ ബെന്നിയും, നേഹ ബെന്നിയും. -കോതമംഗലം മാർ ബേസിൽ, വാൽകുളമ്പ് എം എം എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസവും തൃശൂരിൽ ഉപരിപഠനവും കഴിഞ്ഞ അവസരത്തിലാണ് 1990 കളിൽ വടക്കഞ്ചേരിയിൽ നിന്നും കൊടുങ്ങല്ലൂർകാരനായ സണ്ണി പത്രധിപരായി പുറത്തിറങ്ങുന്ന "ഗുഡ് ഈവനിംഗ്" സായാഹ്ന പത്രത്തിൽ ലേഖകനായി പത്രലോകത്തേക്ക് കാൽവെക്കുന്നത്. എബ്സൺ വല്ലയിലായിരുന്നു ന്യൂസ്‌ എഡിറ്റർ. സ്കൂൾ സഹപാഠിയായ സന്തോഷ്‌ കുന്നത്തിനേയുംഒപ്പം കൂട്ടി.പിന്നീട് ഈ പത്രം പ്രസിദ്ധീകരണം കൊടുങ്ങല്ലൂർക്ക് മാറ്റിയപ്പോൾ എബ്സൺ വല്ലയിൽ ചീഫ് എഡിറ്ററായ "മീറ്റ് ദി പ്രസ്സ് " സായാഹ്ന പത്രമായി തട്ടകം.- -പിന്നീട് ജീവിത പോരാട്ടങ്ങൾക്കായി ബിസിനസ് ആരംഭിച്ചു. 2000 ലാണ് കേരള കൗമുദി പാലക്കാട്‌ ബ്യുറോ ചീഫ് ജഗതീഷ് ബാബു ബെന്നിയെ കേരള കൗമുദി വടക്കഞ്ചേരി പ്രാദേശിക ലേഖകനായി നിയമിച്ചത്. പിന്നീട് 2005 ൽ ആലത്തൂർ, നെന്മാറ, നെല്ലിയാമ്പതി മേഖലയിലും ചുമതലയുള്ള സ്റ്റാഫ്‌ റിപ്പോർട്ടറായി.

പത്രത്തിന്റ പ്രചാരത്തിലും വാർത്തയിലും പരസ്യത്തിലും വൻ മുന്നേറ്റമാണ് ബെന്നി നേടിയത്.- -ഇപ്പോൾ കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിക്കുന്നു.- -പത്രപ്രവർത്തനത്തിനൊപ്പം ബിസിനസും മുന്നോട്ടു കൊണ്ടുപോകുന്ന ബെന്നി എല്ലാ ഏഷ്യൻ രാജ്യങ്ങളും ധാരാളം വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.6 വർഷമായി തായ്‌ലൻഡ് ചിയാങ്റായിയിൽ ഒരു ഹോട്ടൽ പാർട്ണർഷിപ്പിൽ നടത്തുന്നു.- -മാധ്യമ പ്രവർത്തനം ജീവശ്വാസമായി കൊണ്ടുനടക്കുന്ന ബെന്നി കഴിഞ്ഞ ആറു വർഷമായി സഹപാഠിയും സുഹൃത്തു മായ സന്തോഷ്‌ കുന്നത്ത് ചീഫ് എഡിറ്ററായ "newspalakkad.in"എന്ന ന്യൂസ്‌ പോർട്ടൽ എഡിറ്റോറിയൽ ബോർഡിൽ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററാണ്. vadakkencheryupdation.com ൻ്റെയും മറ്റ് നിരവധി ഓൺലൈൻ മാധ്യമങ്ങളുടെ അഡ്വൈസറുമാണ്.- -ഇപ്പോൾ വടക്കഞ്ചേരി പീടികപറമ്പിൽ നഗറിലാണ് താമസം.1979 ൽ കുടിയേറ്റ കർഷകന്റെ മകനായി വടക്കഞ്ചേരിയിലെത്തിയ ബെന്നി മാധ്യമരംഗത്തുനിന്ന് മാറി നിന്നൊരു ജീവിതമില്ല എന്ന് പറയുന്നു. അക്ഷരസ്നേഹിയായ ഭാര്യയുടെ പ്രോത്സാഹനം എന്നും കരുത്തായിരുന്നു എന്നും ബെന്നി ഓർക്കുന്നു.- -ബെന്നിക്കും കുടുംബത്തിനും ഐശ്വര്യപൂർണമായ കുടുംബജീവിതം ആശംസിക്കുകയാണ് സൗഹൃദവലയം. ഒപ്പം വടക്കഞ്ചേരി അപ്ഡേഷന്റേയും ആശംസകൾ....-


Share this News
error: Content is protected !!