എഴുപതിന്റെ നിറവിൽ മമ്മൂട്ടി; മമ്മുട്ടിയെ കുറിച്ച് മുബാറക്ക് പുതുക്കോട് എഴുതിയ ലേഖനം

Share this News

എഴുപതിന്റെ നിറവിൽ മമ്മൂട്ടി

കൊച്ചി: അനുഭവങ്ങൾ പാളിച്ചകൾ മുതൽ വൺ വരെ 400-ൽ പരം സിനിമ
കൾ ഇന്ത്യൻസിനിമക്ക് സംഭാവന ചെയ്ത അതുല്യ കലാകാരൻ.മലയാള
ത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി,
കന്നഡ ഭാഷകളിൽ തന്റെ സാന്നിധ്യം
അറിയിച്ചു.ഒരേ വർഷം തന്നെ മൂന്ന്
ഭാഷകളിൽ നായകനായി അഭിനയിച്ച് വിജയം നേടിയ വർഷം ആയിരുന്നു 2019 തമിഴിൽ പേരൻബ്,തെലുങ്കിൽ യാത്ര,മലയാളത്തിൽ മധുരരാജ,ഉണ്ട തുടങ്ങി സിനിമകൾ സൗത്ത് ഇന്ത്യയിൽ തന്നെ തരംഗം സൃഷ്ടിക്കാൻ സാധിച്ചു.
മലയാളം സിനിമയിൽ ഇത്രയധികം
പുതുമുഖ സംവിധായാകരെ കൈപിടിച്ച് ഉയർത്തിയ മറ്റൊരു നടൻ ഇല്ല.
ലോഹിതദാസ് മുതൽ ജോഫിൻ ടി ചാക്കോ വരെ നീളുന്നു ആ ലിസ്റ്റ്.
ലോഹിതദാസ്,ബ്ലെസ്സി,ലാൽജോസ്,
അൻവർ റഷീദ്,അമൽ നീരദ്,ആഷിക്
അബു,വൈശാഖ്,അജയ് വാസുദേവ്,
ഹനീഫ് അദേനി,മാർട്ടിൻ പ്രകാട്ട്,നിതിൻ
രഞ്ജിപണിക്കർ,സോഹാൻ സീനുലാൽ,
ഷാജി പാടൂർ,ജോഫിൻ ടി ചാക്കോ
തുടങ്ങിയവർ മലയാളം സിനിമയിലെ
നട്ടെല്ല് കൂടിയാണീപ്പോൾ.ഒരിക്കൽ
ഒരു സിനിമ ലോക്കേഷനിൽ രഞ്ജിത്ത്
മമ്മൂട്ടിയോട് ചോദിച്ചു എന്തിനാ ഇക്ക
ഒരു വർഷം ഇത്രയും സിനിമകൾ ചെയ്യൂന്നത്,കുറച്ചുകൂടി സെലക്റ്റീവ്
ആയികൂടെ എന്ന് അപ്പോൾ മമ്മൂട്ടി
പറഞ്ഞു:എന്റെ അടുത്ത് അവസരം
ചോദിച്ചു വരുന്നവരെ ഞാൻ എങ്ങനെയാ മടക്കി അയക്കുക എന്ന്
എനിക്ക് ഇനി നേടാൻ ഒന്നും ഇല്ല
പക്ഷേ ഞാൻ കാരണം മറ്റൊരാൾക്ക്‌
സിനിമ ചെയ്യാൻ പറ്റുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ എന്ന്.രഞ്ജിത്ത് അന്ന്
മനസ്സിലാക്കി മമ്മൂട്ടി എന്നനടനെയും
വ്യക്തിയെയും.തന്റെ കൂടെ വന്ന
പലനടന്മാരും ഇന്ന് ഫീൽഡിൽ ഇല്ല,
കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങൾ
വന്നു.പുതിയ നടന്മാർ വന്ന് കൊണ്ട്
ഇരിക്കുന്നു,തന്റെ മകൻ പോലും സിനിമയിൽ വന്നു വലിയ താരമായി,
അത് പോലെ ഒരുപിടി യുവചെറുപ്പക്കാർ വന്നു.പക്ഷേ കാലഭേദമന്യേ അൻപത്
പതിറ്റാണ്ടായി ഒരു വൻവൃക്ഷമായി ഇന്ന്
മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ
സിനിമയിൽ തന്നെ നിറഞ്ഞു നിൽക്കുന്നു.മലയാളത്തിന്റെ ഈ അതുല്യ പ്രതിഭാസത്തിന് ജന്മദിനാശംസകൾ നേരുന്നു.


Share this News
error: Content is protected !!