Share this News
ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല വി. സി . നിയമനം റദ്ദ് ചെയ്യുക
ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല വി. സി. ആയി മുബാറക് പാഷയുടെ നിയമനം റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വടക്കഞ്ചേരി എസ്. എൻ. ഡി. പി. യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തി. യൂണിയൻ സെക്രട്ടറി ശ്രീ. കെ. എസ്. ശ്രീജേഷ്, പ്രസിഡന്റ് ശ്രീ. കെ. എസ്. ബാബുരാജൻ, വൈസ് പ്രസിഡന്റ് ശ്രീ. എം. ആർ. കൃഷ്ണൻകുട്ടി കൗൺസിലർമാരായ പി. ബിനു, സുദേവൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വി. സി. നിയമനത്തിൽ മന്ത്രി കെ. ടി. ജലീലിന്റെ പക്ഷപാതിത്വനയം അവസാനിപ്പിക്കണം എന്നും, ശ്രീനാരായണ ദർശനവും തത്വചിന്തയും ഉൾക്കൊള്ളുന്ന ആളുകളെ സമ്മർദ്ധങ്ങൾക്കതീതമായി നിയമിക്കുവാനുള്ള ആർജവം ഇടതുപക്ഷ സർക്കാർ കൈക്കൊള്ളണമെന്നും പ്രതിഷേധപരിപാടിയിൽ യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Share this News