വാർത്തകൾ വേഗത്തിൽ Click Link 👇
https://chat.whatsapp.com/FIPB6Qwka7OKv4dSKwJP86
പുതുക്കോട്ടിലെ ജനങ്ങൾ ജാതി-മത ഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമാണ് നവരാത്രി.
കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് വ്യാപകമായിരുന്നത് കൊണ്ട് ചടങ്ങുകൾ മാത്രമായാണ് നടത്തിയിരുന്നത്.
ഇത്തവണ ചെറിയ ആഘോഷങ്ങളോടെ നവരാത്രി ആഘോഷങ്ങൾ നടത്തുന്നുണ്ട്. സാധാരണ നടത്തിവരാറുള്ള മഹാ അന്നദാനം ഇത്തവണ ഈ സാഹചര്യത്തിൽ ഒഴുവാക്കിയിട്ടുണ്ട്.
കോവിഡ് നമുക്കിടയിൽ നിന്നും പൂർണ്ണമായും കടന്നുപോയിട്ടില്ല എന്ന് എല്ലാ ആഘോഷങ്ങളിലും നാം മനസ്സിലാക്കേണ്ടതാണ്. കൊടിയേറ്റം കഴിഞ്ഞ് അടുത്ത 10 ദിവസം നവരാത്രി ചടങ്ങുകൾ നടക്കുമ്പോൾ വലിയ ആൾക്കൂട്ടങ്ങളില്ലാത്ത രീതിയിൽ സംഘടിപ്പിക്കാൻ ക്ഷേത്ര കമ്മിറ്റിയും ഗ്രാമം സാംസ്‌കാരിക സമിതിയും പരിപൂർണ്ണമായ പരിശ്രമം നടത്തുന്നുണ്ട്. തിരക്കും ആൾക്കൂട്ടവും ഒഴുവാക്കാനായി വോളന്റീർ മാരെ ക്ഷേത്രത്തിനകത്ത് നിയോഗിച്ചിട്ടുണ്ട്. അവരുമായി പൂർണ്ണ സഹകരണം ഭക്ത ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകണം.
ഏറെ നാളുകൾക്കു ശേഷമുള്ള കൂടിച്ചേരൽ ആയതിനാൽ സാമൂഹിക അകലവും മാസ്ക് ഉപയോഗവും കുറഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. അത് ശ്രെദ്ധിക്കണം. എല്ലാ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് മുഴുവൻ ആഘോഷങ്ങളും ചടങ്ങുകളും പൂർത്തീകരിക്കണമെന്നും കോവിഡ് വ്യാപന തോത് കുറയ്ക്കേണ്ടത് നമ്മുടെ കൂടെ ഉത്തരവാദിത്തം ആണെന്ന് മനസ്സിലാക്കി പൊതുജനങ്ങൾ ഇടപെടണമെന്നും പുതുക്കോട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിക്കുന്നതോടൊപ്പം ആശംസകളും നേരുന്നു…..
പ്രാദേശിക വാർത്തകളുടെ വിസ്മയം വടക്കഞ്ചേരി അപ്ഡേഷൻ what’s app group
https://chat.whatsapp.com/FIPB6Qwka7OKv4dSKwJP86