
പാലക്കാട് മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പതിനാറാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ, ‘വടക്കഞ്ചേരി പഞ്ചായത്തിൽ മംഗലം പ്രദേശത്തെ അധിനിവേശ സസ്യവൈവിധ്യവും ആവാസവ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന ദോഷങ്ങളും’ എന്ന വിഷയത്തിൽ പ്രൊജക്ട് അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി മംഗലം ഗാന്ധി സ്മാരക യു.പി. സ്കൂളിലെ എസ്. ഷിഫാന ഫാത്തിമയും വി. ആര്യയും. മംഗലം പ്രദേശത്ത് കാണപ്പെടുന്ന അധിനിവേശ സസ്യങ്ങളെ കണ്ടെത്തുകയും അവ നമ്മുടെ പരിസ്ഥിതിക്കും കൃഷിക്കും ഉണ്ടാക്കുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം നേടിയത്.
17 തരം അധിനിവേശ സസ്യങ്ങളെയാണ് പ്രദേശത്തുനിന്ന് കണ്ടെത്തിയത്. അതിൽ ആനത്തൊട്ടാവാടി, ധൃതരാഷ്ട്ര പച്ച, കുളവാഴ, വേനപ്പച്ച, പൂച്ചവാലൻപുല്ല് എന്നീ സസ്യങ്ങൾ പരിസ്ഥിതിക്കും കൃഷിക്കും കടുത്ത ഭീഷണി ഉയർത്തുന്നുണ്ടെന്നുംന്നുണ്ടെന്നും പ്രോജക്ടിന്റെ ഭാഗമായി കണ്ടെത്താനായി. വടക്കേത്തറ ദാമോധരൻ, ചേറുങ്കോട് സുന്ദരൻ, കിഴക്കേത്തറ തമ്പി എന്നിവരുമായി അഭിമുഖം നടത്തിയാണ് കൃഷിക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കിയത്. അദ്ധ്യാപകനായ കെ.ബിമലിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

