
നവകേരള സദസ്: വിളംബരജാഥ സംഘടിപ്പിച്ച് പാലക്കാട് നിയോജകമണ്ഡലം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഫ്‌ളാഗ് ഓഫ് ചെയ്തു
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസിന്റെ ഭാഗമായി പാലക്കാട് നിയോജകമണ്ഡലത്തില്‍ വിളംബരജാഥ സംഘടിപ്പിച്ചു. പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും ആരംഭിച്ച വിളംബരജാഥ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ സ്‌കൂളുകളില്‍നിന്നും ബാന്‍ഡ് മേളം, കോല്‍ക്കളി, വട്ടപ്പാട്ട്, ദേശഭക്തിഗാനം, വഞ്ചിപ്പാട്ട് എന്നിവ അണിനിരന്ന വിളംബരജാഥ സ്റ്റേഡിയം സ്റ്റാന്‍ഡില്‍ സമാപിച്ചു. പരിപാടിയില്‍ സംഘാടകസമിതി ചെയര്‍മാന്‍ ടി.കെ നൗഷാദ്, സ്‌പെഷ്യല്‍ തഹസില്‍ദാറും സംഘാടകസമിതി കണ്‍വീനറുമായ പി. മധു, ഡി.ഇ.ഒ ഉഷ മാനാട്ട്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, വിക്ടോറിയ, ചെമ്പൈ സംഗീത കോളെജ് വിദ്യാര്‍ഥികള്‍, സംഘാടകസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ വിളംബര ജാഥയില്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx
