നവകേരള സദസ്: ‘റോക്സ് ഓണ്‍ റോഡ്’ പ്രചാരണ കലാജാഥ പര്യടനം നാളെ സമാപിക്കും

Share this News

നവകേരള സദസ്: ‘റോക്സ് ഓണ്‍ റോഡ്’ പ്രചാരണ കലാജാഥ പര്യടനം നാളെ സമാപിക്കും

കലാജാഥ നാളെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ മണ്ഡലങ്ങളില്‍

ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കാനെത്തുന്ന നവകേരള സദസിന്റെ ഭാഗമായി ‘റോക്സ് ഓണ്‍ റോഡ്’ പ്രചാരണ കലാജാഥയുടെ പര്യടനം നാളെ (ഡിസംബര്‍ 1) സമാപിക്കും. നവകേരള സദസിന്റെ സന്ദേശങ്ങളും കലാപരിപാടികളും ഉള്‍ക്കൊള്ളിച്ച് നടത്തിയ കലാജാഥ കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ പര്യടനം നടത്തി.
നാളെ രാവിലെ 11.30 ന് ചിറ്റൂര്‍, ഉച്ചയ്ക്ക് 2.30 ന് നെന്മാറ, വൈകിട്ട് 4.30 ന് ആലത്തൂര്‍, 6.30 ന് തരൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് കലാജാഥ പര്യടനം നടത്തും. കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധേയരായ കലാകാരന്മാരുടെ കൂട്ടായ്മയായ ആര്‍.എന്‍. ആര്‍ട്സ് ക്ലബാണ് കലാജാഥ നയിക്കുന്നത്. രാജേഷ് കലാഭവന്‍, നവീന്‍ പാലക്കാട്, രാഹുല്‍ മോഹന്‍, അജിത്ത് കോഴിക്കോട്, റോജിത്ത് കോഴിക്കോട് എന്നിവരടങ്ങുന്ന സംഘമാണ് കലാജാഥയില്‍ ഉള്ളത്.
നാളെ (ഡിസംബര്‍ 1) രാവിലെ 11 ന് തൃത്താല, വൈകിട്ട് മൂന്നിന് പട്ടാമ്പി, വൈകിട്ട് 4.30 ന് ഷൊര്‍ണൂര്‍, വൈകിട്ട് 5.30 ന് ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ രണ്ടിന് പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാര്‍ക്കാട് നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ മൂന്നിന് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ നിയോജകമണ്ഡലങ്ങളിലുമാണ് നവകേരള സദസ് നടക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!