ജനങ്ങളെ ഭീതിയിലാഴ്ത്തിയ കറുവ മോഷണ സംഘാംഗങ്ങൾ ആലത്തൂർ പോലീസിന്റെ പിടിയിൽ

Share this News

ജനങ്ങളെ ഭീതിയിലാഴ്ത്തിയ കറുവ മോഷണ സംഘാംഗങ്ങൾ ആലത്തൂർ പോലീസിന്റെ പിടിയിൽ
https://chat.whatsapp.com/EcIEtoYWOm2LNHLUTp4wBy
വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഒറ്റപ്പാലം മേഖകളിൽ നാടുകാരെയും മറ്റും ഭീതിയിലാഴ്ത്തിയ കറുവ മോഷണ സംഘത്തിൽ ഉൾപ്പെട്ട മാരിമുത്തു, തങ്ക പാണ്ടി,ശെൽവി പാണ്ട്യൻ എന്നിവരെയാണ് പാലക്കാട് ജില്ലാ പോലീസ് മേധാവി VISWANATH IPS ന്റെ നിർദ്ദേശപ്രകാരം ആലത്തൂർ DYSP കെ.എം.ദേവസ്യ, നെന്മാറ ഇൻസ്പെക്ടർ ദീപാ കുമാർ വടക്കഞ്ചേരി ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

August-31 തിയ്യതി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഡയാന ബാറിന് പുറകിലുള്ള പള്ളിക്കാട് എന്ന സ്ഥലത്ത് രാത്രിയിൽ വീട്ടിൽ ഉറങ്ങി കിടന്നിരുന്ന ഒരു സ്ത്രീയുടെ ഏകദേശം 31 പവനോളം വരുന്ന സ്വർണ്ണ മാല പൊട്ടിച്ച് മോഷണം നടത്തിയ കാര്യത്തിന് അന്വേഷണം നടത്തി വര ലഭിച്ചതായ CCTV ദൃശ്യങ്ങളിൽ നിന്നും പ്രതികളുടെ ചിത്രങ്ങൾ ലഭിച്ചിട്ടുള്ളതും. അതിനെ തുടർന്ന് ദൃശ്യങ്ങളിൽ നിന്നു ലഭിച്ച രൂപ സാദൃശ്യങ്ങളുടെ കേരളത്തിലെയും തമിഴ്നാട്ടിലേയും മുൻ പ്രതികളെപ്പറ്റി അന്വേഷിക്കുന്ന സമയം 2021 October 2 തിയ്യതി ഇതേ ആളുകൾ വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പരുവാശ്ശേരി നെല്ലായ പാടത്ത് മോഷണ ശ്രമം നടത്തിയതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുള്ളതാണ്. തുടർന്ന് സമാന രീതിയിൽ നെമ്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ 06:10 2021 തിയ്യതിയും കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ 01.10.2021 തിയ്യതിയും മോഷണം നടത്തിയതിൽ ജനങ്ങൾ ഭീതിയിൽ ആയതിനെ തുടർന്ന് ബഹു ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആലത്തൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച അന്വേഷണത്തിലെ ഒരു സംഘം തമിഴ്നാട്ടിലെ കുംഭം തേനി ഭാഗങ്ങൾ കേന്ദ്രീകരിച്ചും ഒരുസംഘം ആനമല മധുര നാമക്കൽ തമ്പാനൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചും ഒരു സംഘം കോഴിക്കോട് പേരാമ്പ്ര ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിച്ച തായ് വിവരങ്ങളുടെയും ഫോൺ നമ്പറുകളും അടിസ്ഥാനത്തിൽ സൈബർ സെൽ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളായ മാരിമുത്തു, പാണ്ട്യൻ എന്നിവരെ വച്ച് അറസ്റ്റ് ചെയ്തു.

പ്രതികളായ മാരിമുത്തുവും, പാണ്ഡ്യനു മുൻപ് തമിഴ്നാട്ടിൽ ജയിലിൽ കിടന്നയാളുകളും മാരിമുത്തുവിന് തമിഴ്നാട്ടിൽ 30-ഓളം കേസുകളും , പാണ്ഡ്യന് കേസുകളും ഉള്ളതായി അറിവായിട്ടുള്ളതാണ്. പകൽ സമയങ്ങളിൽ പ്രതികൾ തമിഴ്നാട്ടിൽ നിന്ന് ബസ്സിൽ വന്ന് സ്ഥലങ്ങളും, വീടുകളും നിരീക്ഷിച്ച് പറമ്പുകളിലും, സ്ഥലങ്ങളിലും ഒളിഞ്ഞിരുന്നും മറ്റുമാണ് മോഷണം നടത്തിവന്നത്.

ബഹു.പാലക്കാട്‌ ജില്ലാ പോലീസ് മേധാവി VISWANATH IPS ന്റെ നിർദ്ദേശപ്രകാരം ആലത്തൂർ DYSP കെ എം ദേവസ്യ,നെമ്മാറ ഇൻസ്പെക്ടർ ദിലീപ് കുമാർ, വടക്കഞ്ചേരി ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ,വടക്കഞ്ചേരി സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ,നെമ്മാറ സബ് ഇൻസ്പെക്ടർ നാരായണൻ, വടക്കാഞ്ചേരി സ്റ്റേഷൻ ASI ബിനോയ് മാത്യു, നെമ്മാറ സ്റ്റേഷൻ SCPO സജീവൻ, Dvr SPO മാധവൻ, ക്രൈ സ്‌കോട് ഡ് അംഗങ്ങളായ ASI ജേക്കബ്, ASI റഷീദലി, സജിത്ത്, ബാബു, കൃഷ്ണദാസ്, ഷിബു,ഷിജു, സുധീഷ് സൈബർ സെല്ലിലെ വിനു ARCPO’s ശ്രീജിത്ത്,മനാഫ്, സാജു എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്

ചാനലിൽ Join ചെയ്യാം


Share this News
error: Content is protected !!