Share this News

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രി ഡിസംബര്‍ രണ്ടിന് പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡി.റ്റി.പി.സിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വാടിക-ശിലാവാടിക ഉദ്യാനത്തില്‍ വരുകയും, ഉദ്യാനം മുഴുവന്‍ നടന്നശേഷം വാടിക ശിലാവാടിക ഉദ്യാനത്തില്‍ ലൈറ്റിംഗ് ഫൗണ്ടൈന്‍, മിനി അഡ്വഞ്ചര്‍ സോണ്‍, കിഡ്‌സ് വാട്ടര്‍ സോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പിലാക്കുന്നതിനായി 75 ലക്ഷം രൂപയുടെ ഡി.പി.ആര്‍ തയ്യാറാക്കുകയും ഡി.പി.ആറിന്റെ അടിസ്ഥാനത്തില്‍ ഭരണാനുമതി ഡി.റ്റി.പി.സിക്ക് നല്‍കി പദ്ധതി വേഗത്തില്‍ നടപ്പിലാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

Share this News