വടക്കഞ്ചേരി ഇന്ദിരാ പ്രിയദർശിനി ബസ് സ്‌റ്റാൻഡ് മൈതാനിയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ഉച്ചയ്ക്കു ശേഷം ജനങ്ങൾ ഒഴുകിയെത്തി. നാട്ടുകാരുടെ പരാതി പരിഹരിക്കുന്നതിനായി 20 കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. ഒരു മണി മുതൽ തന്നെ പരാതികൾ സ്വീകരിച്ചു തുടങ്ങി.
വൈകിട്ട് 7 മണിയോടെ വേദിക്ക് സമീപം ബസിൽനിന്നു ഇറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ പി.പി.സുമോദ് എം എൽഎ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് മന്ത്രിമാരായ വി.അബ്‌ദുൽ റഹ്‌മാൻ, കെ.രാധാകൃഷ്ണൻ
എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രി എത്തിയതിന് ശേഷം മുഖ്യമന്ത്രി അനുവാദം നൽകിയതോടെ മന്ത്രി കെ.രാജൻ 25 മിനിറ്റ് സർക്കാറിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞ് പ്രസംഗിച്ചു. തുടർന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. പി.പി.സുമോദ് എംഎൽഎ അധ്യക്ഷനായി
സംഘാടകസമിതി കൺവീനർ ഭൂരേഖാ തഹസിൽദാർ മുരളി മോഹൻ സ്വാഗതവും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ടി.കെ.ദേവദാസ് നന്ദിയും പറഞ്ഞു. പ്രശാന്ത്, അനൂജ എന്നിവർ വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം മുഖ്യമന്ത്രിക്ക്
കൈമാറി
മൂന്ന് മണിയോടുകൂടി കൈതോല നാടൻപാട്ട് സംഘത്തിന്റെ നാടൻപാട്ട് അരങ്ങേറി. കേരളത്തിന്റെ ഐതിഹ്യ പെരുമ വിളിച്ചോതുന്ന പ്രമേയവുമായി കലാമണ്ഡലം സൗമ്യയും, ഐശ്വര്യയും സംഘവും അവതരിപ്പിച്ച നൃത്താവിഷ്ക്കാരവും അരങ്ങേറി. ചടങ്ങിന് മുന്നോടിയായി തെയ്യം, പൂതൻതിറ തുടങ്ങിയ കലാരൂപങ്ങളും, വാദ്യമേളങ്ങളോടും കൂടിയ ഘോഷയാത്രയും നടന്നു. ദേശീയപാതയിൽ നിന്നു വടക്കഞ്ചേരി ടൗണിലേക്ക് പ്രവേശിച്ചത് മുതൽ വിവിധ സ്ഥലങ്ങളിൽ അഭിവാദ്യങ്ങളോടു കൂടിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരേയും സ്വീകരിച്ചത്
രണ്ട് കിലോമീറ്ററോളം ദൂരത്തിൽ ഇരുവശങ്ങളിലും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. നവകേരള സദസ്സിന്റെ ഭാഗമായി 4525 പരാതികൾ സ്വീകരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx