

കിഴക്കഞ്ചേരി നെടുംപറമ്പത്ത് ക്ഷേത്രത്തിന് പിൻവശത്തെ സ്വകാര്യ വ്യക്തിയുടെ പണിതീരാത്ത വീടിനു സമീപമുള്ള സെപ്റ്റിക് ടാങ്കിൽ ആണ് ഗർഭിണിയായ പശു പെട്ടത്. ചൊവ്വാഴ്ച കാലത്ത് 8.30ഓടെയായിരുന്നു സംഭവം. കിഴക്കഞ്ചേരി മുണ്ടകശ്ശേരി നാരായണൻകുട്ടിയുടെ മേയാൻ വിട്ട പശുക്കളിൽ ഒന്ന് സ്ലാബ് തകർന്ന് അകത്തു പെടുകയായിരുന്നു. കാടുമൂടി കിടക്കുന്ന പ്രദേശമായതിനാൽ കുഴിയുള്ള ഭാഗം ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിന് കാരണം. തുടർന്ന് വടക്കഞ്ചേരി അഗ്നിശമനാസേന വിഭാഗം സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമച്ചെങ്കിലും കുടുങ്ങിക്കിടന്ന പശുവിനെ രക്ഷിക്കാൻ ആയില്ല, പിന്നീട് ജെസിബി ഉപയോഗിച്ച് ഫയർഫോഴ്സിന്റെ വടം കെട്ടിയാണ് പശുവിനെ ഉയർത്തിയത്. വീഴ്ചയിൽ പശുവിന്റെ കാലുകൾക്ക് പരിക്കേറ്റു. വടക്കഞ്ചേരി ഫയർഫോഴ്സിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എസ് ഹരി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാബു ജോർജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി സന്ദീപ്, ആർ രമേഷ്, കെ നിതീഷ്, ആർ ബിജുമോൻ, പി ഹരികൃഷ്ണൻ, ഡ്രൈവർമാരായ സ്റ്റാലിൻ ചന്ദ്രബോസ്, കൃഷ്ണപ്രസാദ്, എന്നിവർ അടങ്ങുന്ന സംഘമാണ് പശുവിനെ രക്ഷപ്പെടുത്തിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx
