പാലക്കാട് ജില്ല സഹോദയ രണ്ടാം മേഖല ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ശോഭ അക്കാദമിയിൽ വെച്ച് നടത്തി

Share this News

പാലക്കാട് ജില്ല സഹോദയ രണ്ടാം മേഖല (വടക്കഞ്ചേരി , കൊല്ലങ്കോട് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ശോഭ അക്കാദമിയിൽ വച്ച് നടന്നു. ഒപതോളം സ്കൂളുകൾ പങ്കെടുത്തു. ഇന്ത്യൻ ഫൂട്ബോൾ ടീമിന്റെ മുൻ നായകനും അർജ്ജുന അവാർഡ് ജേതാവുമായ ഐ. എം വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു സഹോദയ ഫുട്ബോൾ കമ്മറ്റി കൺവീനറും സെന്റ് പോൾസ് സെന്റർ സ്കൂൾ പ്രിൻസിപ്പലുമായ പ്രേംജിത് സി.വി അദ്ധ്യക്ഷത വഹിച്ചു. ദ ശോഭ അക്കാദമി പ്രിൽസിപ്പൽ മൃദുല എം. ആർ വൈസ് പ്രിൻസിപ്പൽ ദീപ എസ്.സി എന്നിവർ പ്രസംഗിച്ചു.
16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തിൽ ചിന്മയ തത്തമംഗലം സ്കൂൾ ഒന്നാം സ്ഥാനവും സെന്റ മേരീസ് സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 19 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ശ്രീ നാരായണ ഗുരു പബ്ലിക് സ്കൂൾ കൊല്ലങ്കോടും വിജയികളായി. ചിന്മയ പല്ലാവൂർ സ്കൂൾ രണ്ടാം സ്ഥാനവും നേടി.

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ അദ്വൈത് ആണ് . ബെസ്റ്റ് ഗോൾ ഗോൾ കീപ്പർ അവാർഡ് നേടിയതും തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ ആര്യൻ ദാസ് ആണ് . 19 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനുള്ള അവാർഡ് ശ്രീ നാരായണ പബ്ലിക് സ്കൂളിലെ മോഹിത് എം നേടിയപ്പോൾ മികച്ച ഗോൾകീപ്പറിനുള്ള അവാർഡ് പല്ലാവൂർ ചിന്മയ വിദ്യാലയത്തിലെ ആദിശേഷൻ കരസ്ഥമാക്കി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!