
തേങ്കുറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇസാഫ് ബാങ്ക് മാനേജരും ജീവനക്കാരും ചേർന്ന് ഒട്ടേറെ പേരിൽ നിന്നു ലക്ഷങ്ങൾ കബളപ്പിച്ചതായി ആരോപണം. കബളിപ്പിക്കപ്പെട്ട തേങ്കുറിശ്ശി കല്ലങ്കാട് സാഗരസംഘം സെക്രട്ടറി ഉൾപ്പെടെ 15 പേർ കുഴൽമന്ദം പൊലീസിൽ പരാതി നൽകി.
സ്വകാര്യ ബാങ്കിന്റെ തന്നെ കല്ലങ്കാട് സാഗരസംഘം എന്ന യൂണിറ്റിൽ 63 അംഗങ്ങളാണുള്ളത്. ഇവരിൽ മിക്കവരും വർഷങ്ങളായി ഈ ബാങ്കിൽ നിന്നു ലോൺ എടുക്കുന്നുണ്ട്. രണ്ടു വർഷം കാലാവധിയുള്ള ലോണുകളിൽ അടച്ചു തീർക്കേണ്ട മുഴുവൻ തുകയും ബാങ്കിൽ ചെന്നു മാനേജരെ ഏൽപിക്കുകയാണു പതിവ്. അടച്ച തുകയുടെ രശീതി ഇവർക്കു കൊടുത്തിരുന്നില്ല. ‘നെറ്റ് കംപ്ലൈന്റ്’ ആണെന്നു പറഞ്ഞ് പലപ്പോഴും ഇവരെ തിരിച്ചയയ്ക്കുകയാണു പതിവ്. രശീതി വീട്ടിലെത്തിക്കാമെന്ന് ഉറപ്പും നൽകും. വർഷങ്ങളായുള്ള ബന്ധത്തിന്റെ പേരിൽ മാനേജരുടെ വാക്കു വിശ്വസിച്ചു മടങ്ങുകയാണു പതിവ്. ലോണെടുത്ത സ്ത്രീകൾ മറ്റു ബാങ്കുകളെ ലോണിനു വേണ്ടി സമീപിച്ചപ്പോൾ സിബിൽ സ്കോറിലെ കുറവു ചൂണ്ടിക്കാട്ടപ്പെട്ടപ്പോഴാണു കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്. കബളിപ്പിക്കപ്പെട്ട സ്ത്രീകൾ സ്വകാര്യബാങ്കിനെ സമീപിച്ചപ്പോൾ മാനേജർ ആയിരുന്നയാളെയും ജീവനക്കാരെയും രണ്ടു മാസം മുൻപു പുറത്താക്കിയെന്നും ഇവർക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നു മാണു പുതുതായി ചുമതലയേറ്റ മാനേജർ നൽകിയ മറുപടി.
തേങ്കുറിശ്ശി പഞ്ചായത്തിലെ 250 സ്ത്രീകൾ ലോൺ ക്ലോസ് ചെയ്യാൻ വേണ്ടി കൊടുത്ത തുക അടയ്ക്കാതെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണു വിവരം. ബാങ്കിനു മുന്നിൽ ഉപരോധസമരം നടത്താനാണു തട്ടിപ്പിനിരയായ സ്ത്രീകളുടെ തീരുമാനം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx
