വടക്കഞ്ചേരി കത്തോലിക്കാ കോൺഗ്രസിന്റെ  നേതൃത്വത്തിൽ നടത്തുന്ന  അതിജീവന യാത്രയ്ക്ക് വെള്ളിയാഴ്ച പര്യടനം നടത്തും

Share this News


വടക്കഞ്ചേരി കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന അതിജീവന യാത്ര
പാലക്കാട് ജില്ലയിൽ ഡിസംബർ 15 വെള്ളിയാഴ്ച പര്യടനം നടത്തും. വൈകിട്ട് 4 ന് വടക്കഞ്ചേരി മന്ദ മൈതാനത്ത് ജില്ലാ സമാപന സമ്മേളനം നടക്കും.
ഫൊറോന വികാരി ഫാ.ജെയ്സൺ കൊള്ളന്നൂർ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷനാകും.
വിവിധ കർഷക സംഘടനാ പ്രതിനിധികളും, സമുദായ സംഘടനാ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.
ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, റബ്ബർ, നെല്ല് , നാളികേരം, തുടങ്ങി കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, വന്യജീവി ആക്രമണത്തിനും വിളനാശത്തിനും അർഹമായ നഷ്ടപരിഹാരം നൽകുക, അവശ്യസാധന വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കണ്ടെത്തുന്നതിനാണ് അതിജീവന യാത്ര നടത്തുന്നതെന്ന് പത്ര സമ്മേളനത്തിൽ ജാഥ കോ.ഓർഡിനേറ്റർ ഡെന്നി തെങ്ങുംപിള്ളി,
രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ,
ജനറൽ കൺവീനർ ജോസ് വടക്കേക്കര, ഫൊറോന പ്രസിഡന്റ് ടെന്നി തുറുവേലിൽ, യൂണിറ്റ് പ്രസിഡന്റ് ജോണി ഡയൻ എന്നിവർ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!