ജ്ഞാനോദയം ഗ്രന്ഥശാല വാൽകുളമ്പ് 60-ാം വാർഷിക ആഘോഷം ഡിസംബർ 15, 16 17 തീയതികളിൽ

Share this News

ജ്ഞാനോദയം ഗ്രന്ഥശാല വാൽകുളമ്പ് 60-ാം വാർഷിക ആഘോഷം ഡിസംബർ 15, 16 17 തീയതികളിൽ

1960 കുടിയേറ്റത്തിന്റെ മൂർദ്ധന്ന്യകാലം. ഒരു നേരത്തെ അന്നത്തിനായി ചോരനീരാക്കി അഷ്ടിക്കുള്ള വഴി തേടി നടക്കുന്ന സമയത്തും അറിവുനേടാനുള്ള ആകാംഷ. അതാണ് ഇന്ന്‌ വാൽകുളമ്പിന്റെ ഹൃദയഭാഗത്തു തലയുയർത്തിനിൽക്കുന്ന ഗ്രന്ഥശാലകെട്ടിടം. ദീർഘവീക്ഷണമായി മറ്റമന ചാക്കോക്കു തോന്നിയ സൽകർമ്മം ഇന്ന് വാൽകുളമ്പുകാർക്കു കൺകണ്ടകനിയായി. സ്ഥലം സൗജന്യമായി കൊടുക്കാനായി അദ്ദേഹം കാണിച്ച ആ മഹാമനസ്കതക്കു മുൻപിൽ നമിക്കേണ്ടവരാണ് ഇന്നുള്ളവർ.1960 ൽ ചെറിയ ഒരുകെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും 1963 ഡിസംബർ 13 ന് ഗ്രന്ഥശാല സംഘത്തിൽ രെജിസ്റ്റർ ചെയ്യുകയുംചെയ്തു.കാഞ്ഞിരത്തുംകുടി യോഹന്നാൻ പ്രസിഡന്റായും പണിക്കാടൻ മാത്യു സെക്രട്ടറിയായും മുന്നൂറ്‌ അംഗങ്ങളെ ചേർത്തുകൊണ്ട് അന്നത്തെ പ്രവർത്തനത്തിനു തുടക്കംകുറിച്ചു.ഇന്ന്അതിന്റെ ഇരട്ടി അംഗങ്ങളുണ്ട് ഈ സംഘത്തിൽ. അന്നുള്ളവരിൽ വിരലിൽ എണ്ണാനുള്ളവർ മാത്രമാണ് ഇന്നുള്ളത്. ആദ്യകാല അംഗങ്ങളിൽ എൺപതു വയസുപൂർത്തീകരിച്ചവർക്കുള്ള ആദരം ഈആറുപതാം വർഷത്തിൽ അവർക്കുവേണ്ടി ഇപ്പോഴത്തെ ഭരണസമിതി ഒരുക്കീട്ടുള്ളത്പ്രശംസനീയമാണ്.2023 ഡിസംബർ മാസം 15,16,17 തിയതികളിൽ വിവിധ കലാകായിക പരിപാടികൾക്കാണ് അറുപതാംവർഷ മാമാങ്കത്തിനു പദ്ധതി ഇട്ടിരിക്കുന്നത്.നാട്ടുകാരുടെയും, പൊതുജനങ്ങളുടെയും, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നായകന്മാരുടെയും പിന്തുണ ആർജിച്ചെടുക്കുവാൻ ഈ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!