കുരുത്തിക്കോട് പാലം പുനർ നിർമ്മിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നതിനാൽ ഇതുവഴിയിലെ ഗതാഗതം ഇന്ന് മുതൽ പൂർണമായും നിരോധിച്ചിരിക്കുന്നു

Share this News


കാവശ്ശേരി – തരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തരൂർ പള്ളി -തോണിക്കടവ് റോഡിലെ കുരുത്തിക്കോട് പാലം (9 കോടി രൂപ) പുനർ നിർമ്മിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നതിനാൽ ഇതുവഴിയിലെ ഗതാഗതം ഇന്ന് മുതൽ പൂർണമായും നിരോധിച്ചിരിക്കുന്നു
വടക്കഞ്ചേരി കണ്ണമ്പ്ര പുതുക്കോട്,മണപ്പാടം, പ്ലാഴി,പഴയന്നൂർ എന്നിവിടങ്ങളിൽ നിന്നും പഴമ്പാലക്കോട്ടിലേക്ക് വരുന്ന വാഹനങ്ങൾ പാടൂർ കഴനി ചുങ്കം- അത്തിപ്പൊറ്റ വഴിയും
തിരുവില്വാമലയിൽ നിന്ന് മണപ്പാടം,പുതുക്കോട്, കണ്ണമ്പ്ര,വടക്കഞ്ചേരി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പഴയന്നൂർ തോണിക്കടവ് വഴിയും തിരിഞ്ഞു പോകേണ്ടതാണ് എന്നറിയിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!