വെമ്പല്ലൂർ ജൂനിയർ ബേസിക് സ്കൂളിൽ ക്രിസ്മസ് ആഘോഷവും അനുമോദന സമ്മേളനവും നടത്തി

Share this News


വെമ്പല്ലൂർ ജെബിഎസിൽ സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷവും അനുമോദന സമ്മേളനവും തേങ്കുറുശി പഞ്ചായത്ത് പ്രസിഡന്റ് വി ആർ ഭാർഗവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റഫ. ഫെബിൻ ജോൺ എബ്രഹാം അധ്യക്ഷനായി. പാലക്കാട് മാർത്തോമാ ചർച്ച് മിഷനറി റവ. വി ജേക്കബ് ജോൺ ക്രിസ്മസ് സന്ദേശം നൽകി. കുഴൽമന്ദം എഇഒ പി രാധാകൃഷ്ണൻ നായർ പ്രതിഭകളെ അനുമോദിച്ചു. ബിപി സി വി മഞ്ജു, ഭദ്രാസന കൗൺസിൽ അംഗം ബേബി മാത്യു,
പി ടിഎ പ്രസിഡൻ്റ് എ സഫ്ന, യുവ സ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് ഉദയൻ വെമ്പല്ലൂർ, പ്രധാനാധ്യാപിക മേരി തോമസ്, പിടിഎ വൈസ് പ്രസിഡൻ്റ് സതീഷ്, സാമൂഹ്യപ്രവർത്തകൻ മുഹമ്മദ് അബ്ബാസ്, വിദ്യാർഥിനി നാഫിയ, എം അനീഷ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!