ഡ്രോണ്‍ മുഖേന കീടനാശിനി തളിക്കാൻ അനുമതിയില്ല

Share this News


ചുമലില്‍ ഭാരം തൂക്കി നെല്‍പ്പാടങ്ങളിലൂടെ നടക്കേണ്ടതിനാലും കീടനാശിനികള്‍ക്ക് രൂക്ഷ ഗന്ധമുള്ളതിനാലും കീടനാശിനി തളിക്കാൻ തൊഴിലാളികളെ കിട്ടാൻ ക്ഷാമം നേരിടുന്നതായി കര്‍ഷകരുടെ പരാതി.കൈകൊണ്ടും ബാറ്ററിയിലും പെട്രോള്‍ എൻജിനിലും പ്രവര്‍ത്തിക്കുന്ന കീടനാശിനി സ്പ്രയറുകള്‍ ലഭ്യമാണെങ്കിലും മറ്റു കാര്‍ഷികവൃത്തികളില്‍ നിന്ന് വ്യത്യസ്തമായി ആവശ്യത്തിന് സമയബന്ധിതമായി കീടനാശിനി തളിക്കാൻ ഉയര്‍ന്ന കൂലി നല്കിയാലും ആളെ കിട്ടുന്നില്ല.

സ്വന്തമായി സ്പ്രേയര്‍ വാങ്ങി ഒരു 12 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഒരു ടാങ്ക് തളിക്കാൻ 60 രൂപ മുതല്‍ 70 രൂപ കരാര്‍ നിരക്കില്‍ തളിച്ചു നല്കുന്നവരുണ്ടെങ്കിലും കീടനാശിനി വാങ്ങി കാത്തിരിക്കേണ്ട സ്ഥിതിയുണ്ടെന്നും കര്‍ഷര്‍ പരാതിപ്പെട്ടു.അയല്‍ കൃഷിസ്ഥലങ്ങളില്‍ കീടനാശിനി പ്രയോഗിക്കുന്നതിനോടും എല്ലാ കൃഷിയിടങ്ങളിലും ഒരുമിച്ച്‌ കീടനാശിനി തളിച്ചില്ലെങ്കില്‍ കീടങ്ങള്‍ അടുത്ത കൃഷിയിടങ്ങളില്‍ എത്തി കീടബാധ നിയന്ത്രണവിധേയമാക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. രാസ വളങ്ങള്‍ തളിക്കാൻ ഡ്രോണ്‍ വടകയ്ക്ക് ലഭ്യമാണെങ്കിലും ഡ്രോണ്‍ മുഖേന കേരളത്തില്‍ കീടനാശിനി തളിക്കാൻ അനുമതിയില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!