
വേറിട്ട ക്രിസ്മസ് ആഘോഷവുമായി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന. കുലുക്കല്ലൂര്‍ എ.എല്‍.പി സ്‌കൂളിലാണ് ഗ്രീന്‍ സാന്റ അറ്റ് സ്‌കൂള്‍ ആന്‍ഡ് സ്ട്രീറ്റ് ക്യാമ്പയിനുമായി കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേന ആഘോഷത്തിനെത്തിയത്. ഗ്രീന്‍ സാന്റ വിദ്യാര്‍ത്ഥികളുടെ ഒപ്പം ക്രിസ്മസ് ആഘോഷിക്കുകയും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും മാലിന്യ സംസ്്കരണത്തില്‍ ബോധവത്കരണം നല്‍കി മാലിന്യം വേര്‍തിരിക്കേണ്ടേ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. സ്‌കൂളിലെ ആഘോഷങ്ങള്‍ക്ക് ശേഷം ഗ്രീന്‍ സാന്റയും ഹരിത കര്‍മ്മ സേന അംഗങ്ങളും കാല്‍നടയായി മുളയങ്കാവ് ടൗണില്‍ എത്തി വ്യാപാരികളെ സന്ദര്‍ശിച്ച് മാലിന്യം ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. പരിപാടി കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. രമണി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജനപ്രതിനിധികള്‍, അധ്യാപകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx
