Share this News

വടക്കഞ്ചേരി തേനിടുക്ക് സെൻ്റ് ജോർജ് യാക്കോബായ പള്ളിയിലെ പ്രധാന പെരുന്നാൾ ആഘോഷത്തിന് കൊടിയേറി. ഇടവക വികാരി ഫാ. ജേക്കബ് കക്കാട്ടിൽ കൊടിയേറ്റ് നടത്തി.
ജനുവരി ഒന്നിന് വൈകിട്ട് ആറുമണിക്ക് തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോക്‌ടർ കുര്യാക്കോസ് ക്ലീമിസിന് ഇടവക സമൂഹം സ്വീകരണം നൽകും. തുടർന്ന് സന്ധ്യാ പ്രാർഥന, പ്രസംഗം, വടക്കഞ്ചേരി കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം എന്നിവ നടക്കും.
രണ്ടിന് രാവിലെ 7. 30ന് പ്രഭാത പ്രാർഥന 8.30 ന് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, നേർച്ചസദ്യ എന്നിവയുണ്ടാകും. ട്രസ്റ്റി സതീഷ് ചാക്കോ, സെക്രട്ടറി കെ.ജെ. വർഗീസ് കണ്ടനാലിൽ എന്നിവർ നേതൃത്വം നൽകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News