Share this News

500 ൽ അധികം സാന്താക്ലോസുകളുടെ സംഗമം വടക്കഞ്ചേരിയിൽ അണിയിച്ചൊരുക്കുന്നു.
ഇമ്മാനുവൽ 0.1 2023- ഇതാ നിങ്ങൾക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നു എന്ന ആപ്തവാക്യവുമായി നടത്തുന്ന ക്രിസ്മസ് കരോൾ ഘോഷയാത്ര – 26 ന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ആമകുളം ജംഗ്ഷനിൽ നിന്നും ക്രിസ്മസ് പാപ്പാമാർ നിരന്നുള്ള ഘോഷയാത്ര ടൗൺ ചുറ്റി തങ്കം ജംഗ്ഷനിൽ സമാപിക്കും.
നിശ്ചല ദൃശ്യങ്ങൾ, കുട്ടികളുടെ ക്രിസ്മസ് സന്ദേശം, കരോൾ ഗാനാലാപനം തുടങ്ങിയവയും ഒരുക്കുന്നുണ്ട്.
ഫൊറോന വികാരിമാരായ ഫാ.ജെയ്സൺ കൊള്ളന്നൂർ, ഫാ.സുമേഷ് നാല്പതാംകളം, ഫാ.സേവ്യർ വളയത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്രിസ്മസിന് ഇതാദ്യമായി വടക്കഞ്ചേരിയിൽ വർണാഭമായ കരോൾ ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News