
വിസാർഡ് ഫുട്ബോൾ അക്കാദമി കണ്ണമ്പ്രയിൽ ഒരു വർഷത്തിലധികമായി പരിശീലനം ചെയ്തുവരുകയും തുടർന്ന് പാലക്കാട് വച്ച് നടന്ന പാലക്കാട് ജില്ല ടീം സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുകയും സെലക്ഷൻ ലഭിക്കുകയും ചെയ്തതിനെ തുടർന്ന് ജില്ലാ ടീമിനായി കളിക്കുകയും ജില്ലാ ടീമിൽ നിന്നും കേരള ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും മണ്ണാർക്കാട് വെച്ച് നടന്ന മത്സരത്തിൽ കേരളത്തിന് വേണ്ടി കളിക്കുകയും അവിടെനിന്നും ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു 2023 ഡിസംബർ 29 മുതൽ 2024 ജനുവരി 2 വരെ നേപ്പാളിൽ വച്ച് നടക്കുന്ന ഇന്തോ നേപ്പാൾ സ്പോർട്സ് ഫെസ്റ്റിവലിൽ അണ്ടർ 14മിനി അണ്ടർ 17മിനി ഫുട്ബോൾ ഈ ഇനത്തിൽ ക്രിക്കറ്റ് എന്നീ മത്സരങ്ങൾക്കായി കേരളത്തിൽ നിന്നും 18 കുട്ടികൾ തിരഞ്ഞെടുക്കപ്പെടുകയും അണ്ടർ 14 വിഭാഗത്തിൽ 4 ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കണ്ണൂർ നിന്ന് 2 കുട്ടികൾ മലപ്പുറത്ത് നിന്ന് ഒരു കുട്ടി പാലക്കാട് നിന്ന് ഒരു കുട്ടി പാലക്കാട് നിന്നുള്ള ആദിത്യൻ വിസാർഡ് ഫുട്ബോൾ അക്കാദമിയിൽ നിന്ന് സെലക്ഷൻ കിട്ടിയ കുട്ടി ആണ് അണ്ടർ 17 മിനി ഫുട്ബോളിൽ മലപ്പുറത്തുനിന്ന് 1 കുട്ടി കണ്ണൂരിൽ നിന്ന് 2 കുട്ടികൾ പാലക്കാട് നിന്ന് 2 കുട്ടികൾ പാലക്കാട് നിന്നുള്ള രണ്ടുപേർ വിസാർഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നുള്ള കുട്ടികളാണ് കേരളത്തിൽ നിന്നും ആകെ 18 കുട്ടികൾ ഇൻഡോ നേപ്പാൾ സ്പോർട്സ് ഫെസ്റ്റിവൽ പങ്കെടുക്കുന്നത് ആകെ 300 അടുത്ത് കുട്ടികൾ ഈ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട് ചാമ്പ്യൻഷിപ്പിൽ വിസാർഡ് ഫുട്ബോൾ അക്കാദമി കണ്ണമ്പ്രയിൽ നിന്നും അഭിനവ്, അഖിൽ ജിത്ത്, ആദിത്യൻ എന്നിവർ ഇന്ത്യൻ ടീമിനായി ജേഴ്സി അണിയും കുട്ടികളെ ഇന്ത്യൻ ടീമിലേക്ക് യാത്ര അയക്കുന്നതിന്റെ ഭാഗമായി 24-12-2023 ഞായറാഴ്ച കണ്ണമ്പ്ര ഗ്രൗണ്ടിൽ വെച്ച് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചറുടെ നേതൃത്വത്തിൽ പാലക്കാട് ജില്ല 9 A side ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ശിവശണ്മുഖൻ കുട്ടികൾക്ക് ഫുട്ബോൾ നൽകി യാത്രയയപ്പ് നൽകി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി വാർഡ് മെമ്പർമാർ മുൻ പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് തുടങ്ങിയ വിശിഷ്ട വ്യക്തികളും ഫുട്ബോൾ അക്കാദമിയിലെ രക്ഷിതാക്കളുടെ കമ്മിറ്റി അംഗങ്ങളും മറ്റു രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.ഈ ചുരുങ്ങിയ കാലയളവിൽ വിസാർഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നും ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ അക്കാദമുകളിലേക്കും ജില്ലാ ടീമുകളിലേക്കും തുടർന്ന് ഇന്ത്യൻ ടീമിലേക്കും കുട്ടികളെ എത്തിക്കുവാൻ സാധിച്ചതിൽ വിസാർഡ് ഫുട്ബോൾ അക്കാദമിയുടെ ഫൗണ്ടർ എന്ന നിലയിൽ അഭിമാനിക്കുന്നു എന്നും ഇനിയും ഒരുപാട് കുട്ടികളെ ഫുട്ബോളിൽ കൈപിടിച്ചുയർത്തുവാൻ വിസാർഡ് ഫുട്ബോൾ അക്കാദമി മികുവുറ്റ പരിശീലനം തുടർന്നുകൊണ്ടിരിക്കുമെന്ന് അക്കാദമി ഫൗണ്ടർ നിഷാദ് അറിയിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

