വടക്കഞ്ചേരിയിൽ വീണ്ടും മോഷണം; ദേശീയപാത ചുവട്ടുപാടത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 10 പവനും ഇരുപതിനായിരം രൂപയും കവർന്നു

Share this News

വടക്കഞ്ചേരിയിൽ വീണ്ടും മോഷണം ദേശീയപാത ചുവട്ടുപാടത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 10 പവനും ഇരുപതിനായിരം രൂപയും കവർന്നു. ചുവട്ടു പാടം പുതിയിടത്ത് വീട്ടിൽ ജോജി എബ്രഹാമിന്റെ വീട്ടിലാണ് മോഷണം നടന്നത്.ജോജി എബ്രഹാമും കുടുംബവും തിങ്കളാഴ്ച തൃശ്ശൂരിലെ ബന്ധുവീട്ടിൽ പോയി ചൊവ്വാഴ്ച പകൽ മൂന്നേ മുക്കാൽ ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കാണുകയായിരുന്നു. അകത്ത് മുറികളിലെല്ലാം സാധനങ്ങളെല്ലാം വാരിവലിച്ചിട്ട് നിലയിൽ ആയിരുന്നു. മുകളിലെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും ആണ് നഷ്ടപ്പെട്ടത്. എന്നാൽ ഇവിടെ സൂക്ഷിച്ചിരുന്ന ഫാൻസി ആഭരണങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല.
ആലത്തൂർ ഡിവൈഎസ്പി ആർ അശോകൻ, എസ് ഐമാരായ ജിഷ്മോൻ വർഗീസ്, പി ബാബു, എന്നിവരുടെ നേരത്തുള്ള പോലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആറുമാസത്തിനിടെ പത്തിലധികം മോഷണങ്ങൾ ആണ് വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. കഴിഞ്ഞവർഷമാണ് അയൽവാസിയും ഇവരുടെ ബന്ധവുമായ സാം പി ജോണിനെ കെട്ടിയിട്ട് 40 പവനോളം സ്വർണം കവർച്ച ചെയ്ത്. ഇതിലെ പ്രതികളെ എല്ലാം തന്നെ പിടികൂടിയിരുന്നു. ദേശീയപാതയോരത്ത് മോഷണങ്ങൾ വർദ്ധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.

എന്നാൽ വീട് പൂട്ടി ദൂരെ യാത്ര പോകുന്നവർ പോലീസിന്റെ പോൾ ആപ്പിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ഡിവൈഎസ്പി ആർ അശോകൻ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!