ദേശീയപാതയോരത്ത് വർദ്ധിച്ച് വരുന്ന മോഷണം തടയുന്നതിൻ്റെ ഭാഗമായി ഹൈവേ ജാഗ്രതാ സമിതി രൂപീകരിച്ചു.

Share this News

ദേശീയപാതയോരത്ത് വർദ്ധിച്ച് വരുന്ന മോഷണം തടയുന്നതിൻ്റെ ഭാഗമായി ഹൈവേ ജാഗ്രതാ സമിതി രൂപീകരിച്ചു. ദേശീയപാതയോരത്ത് മോഷണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പ്രദേശവാസികളെയും, പ്രദേശത്തെ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി പൊലീസിൻ്റെ നേതൃത്വത്തിൽ ഹൈവേ സംരക്ഷണ സമിതി രൂപീകരിച്ചത്.

ചുവട്ടുപാടത്ത് സംഘടിപ്പിച്ച രൂപീകരണ യോഗത്തിൽ വടക്കഞ്ചേരി എസ് ഐ ജിഷ്മോൻ വർഗീസ്അധ്യക്ഷനായി.
മൊബൈൽ ഫോണിൽ ലഭിക്കാവുന്ന കേരള പോലീസിന്റെ പോൾ ആപ്പ് എന്ന സംവിധാനത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു.
വീട് പൂട്ടി ദൂരസ്ഥലങ്ങളിലേക്ക് പോകുന്നവർ പൊലീസിൽ വിവരമറിയിക്കണമെന്നും, സംശയാസ്പദമായ സംഭവങ്ങളോ വ്യക്തികളെയോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസുമായി ബന്ധപ്പെടണമെന്നും നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു.
പോലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ രാത്രികാല പട്രോളിങ് നടത്താനും, വിവിധ ഭാഗങ്ങളിൽ രഹസ്യ ക്യാമറ സംവിധാനം ഒരുക്കാനും യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത് അംഗങ്ങളായ അമ്പിളി മോഹൻദാസ്, ശേഖരൻ, എസ് ഐ കെ ബാബു, ജനമൈത്രി ബീറ്റ് ഓഫീസർ രാമനാഥൻ, തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!