മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ആസൂത്രണ ഗ്രാമസഭ യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹെഡ് ക്ലാര്‍ക്ക് രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകള്‍ തിരിഞ്ഞ് ചര്‍ച്ച നടത്തി വാര്‍ഷിക പദ്ധതിക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ എല്‍. ഇന്ദിര അധ്യക്ഷയായ പരിപാടിയില്‍ അകത്തേത്തറ, മലമ്പുഴ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുനിത അനന്തകൃഷ്ണന്‍, രാധിക മാധവന്‍, എന്‍. പ്രസീത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സദാശിവന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കോമളം, പ്ലാന്റ് ക്ലാര്‍ക്ക് എം. മനോജ്, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx